സി.പി.എം മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് ബി.ജെ.പിയിലേക്ക്. ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുടെ ഡല്‍ഹിയിലെ വസതയിലെത്തി രാജേന്ദ്രന് കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചനകള്‍. എസ്. രാജേന്ദ്രന് ഡല്‍ഹിയില്‍ തന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ. രാജയെ തോല്പിക്കാന് ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രന് അംഗത്വം പുതുക്കിയില്ല. പ്രാദേശിക നേതാക്കള്‍ രാജേന്ദ്രനു വീട്ടിലെത്തി പാര്‍ട്ടി അംഗത്വ ഫോം കൈമാറിയിരുന്നു.
സീനിയര്‍ നേതാവായ തന്നെ അനുനയിപ്പിക്കാന്‍ ജൂനിയര്‍ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രന് പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹമുയര്‍ന്നത്. ബിജെപിയുടെ ചെന്നൈയില്‍ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടില്‍ വന്നുകണ്ടു ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം നിഷേധിച്ച രാജേന്ദ്രന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.
മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്. രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഈ രാഷ്ട്രീയ നാടകത്തിന് തുടക്കമായിരിക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് വമ്പന്‍ ഓഫര്‍ ലഭിക്കാതെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജേന്ദ്രന് ബി.ജെ.പിയിലേക്ക് പോകില്ലെന്നുറപ്പാണ്. രാജ്യസഭാ സീറ്റു പോലുള്ള ഓഫറുകളായിരിക്കും രാജേന്ദ്രനെ ബി.ജെപി പാളയത്തിലെത്തിച്ചതെന്നാണ് ലഭി്കുന്ന സൂചനകള്‍.