പലരും നീരിനെയും, ചെറിയ ആരോഗ്യ പ്രശ്നങ്ങളെയും നിസ്സാരമായി കാണുകയാണ് പതിവ്. എന്നാൽ ഇവ പിന്നീട് വലിയ രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കും. കാലിൽ നീര് വരുന്നത് പ്രധാനമായും കിഡ്നി സ്റ്റോണിൻ്റെ ലക്ഷണമാണ്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.
കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ
പുറകില്‍ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദനയാണ് വൃക്കയിലെ കല്ലിന്റെ ഒരു പ്രധാന ലക്ഷണമാണ്.
അടിക്കടിയുള്ള മൂത്രമൊഴിക്കലും മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും അസ്വസ്ഥതയും ആണ് മറ്റ് ലക്ഷണങ്ങള്‍.
മൂത്രത്തിൽ രക്തം കാണുന്നതും കിഡ്നി സ്റ്റോണിന്റെ സൂചനയാകാം. മൂത്രത്തിന്റെ നിറം മാറ്റം, അതായത് മൂത്രം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലാകാം കാണപ്പെടുക. മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും.
കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്റെ സൂചനയാകാം.
കടുത്ത പനിയും ക്ഷീണവും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം.