സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പെ പ്രചരണം തുടങ്ങി ജെ.പി.ഹെഗ്ഡെ

മം​ഗ​ളൂ​രു: ബി.​ജെ.​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മു​ൻ എം.​പി​യും മു​ൻ മ​ന്ത്രി​യു​മാ​യ ജ​യ​പ്ര​കാ​ശ് ഹെ​ഗ്ഡെ എ​ന്ന ജെ.​പി. ഹെ​ഗ്ഡെ ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രും മു​മ്പേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. -“ഞാ​ൻ ഒ​രു നേ​താവിൻ്റെയും പേ​ര് പ​റ​ഞ്ഞ​ല്ല വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക. എൻ്റെ ത​ന്നെ പേ​രി​ൽ ചോ​ദി​ക്കും. അ​തി​നു​ള്ള പ​രി​ച​യ​വും ബ​ന്ധ​വും ലോ​ക്സ​ഭ, നി​യ​മ​സ​ഭ അം​ഗം എ​ന്നീ നി​ല​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ഉ​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം’ -ബു​ധ​നാ​ഴ്ച ഉ​ഡു​പ്പി​യി​ൽ ജ​ന​സ​മ്പ​ർ​ക്ക​ത്തി​നി​ടെ ജെ.​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.2015 ഡി​സം​ബ​ർ 14ന് ​പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​റു വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ജെ.​പി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

    
ബ്ര​ഹ്മാ​വ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 1999ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ര​ള ബി. ​കാ​ഞ്ച​ൻ-​കോ​ൺ​ഗ്ര​സ്, ഇ​പ്പോ​ഴ​ത്തെ ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഉ​ഡു​പ്പി -ചി​ക്ക​മ​ഗ​ളൂ​രു നി​യു​ക്ത ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി -ബി.​ജെ.​പി, ദ​യാ​ന​ന്ദ ഷെ​ട്ടി -ജെ.​ഡി-​എ​സ് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​യി​രു​ന്നു സ്വ​ത​ന്ത്ര​നാ​യി ജ​ന​വി​ധി തേ​ടി​യ ജ​യ​പ്ര​കാ​ശ് ഹെ​ഗ്ഡെ 4763 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

   

ബ്രഹ്മാവർ മണ്ഡലത്തിൽനിന്ന് 1999ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സരള ബി. കാഞ്ചൻ-കോൺഗ്രസ്, ഇപ്പോഴത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ ഉഡുപ്പി -ചിക്കമഗളൂരു നിയുക്ത ബി.ജെ.പി സ്ഥാനാർഥി കോട്ട ശ്രീനിവാസ പൂജാരി -ബി.ജെ.പി, ദയാനന്ദ ഷെട്ടി -ജെ.ഡി-എസ് എന്നിവരെ പിന്തള്ളിയായിരുന്നു സ്വതന്ത്രനായി ജനവിധി തേടിയ ജയപ്രകാശ് ഹെഗ്ഡെ 4763 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയത്.

    

2004ൽ കോൺഗ്രസിന്റെ മുൻ മന്ത്രി പ്രമോദ് മധ്വരാജ് , ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരി, ജെ.ഡി-എസിെൻറ അൽതാർ നിരഞ്ജൻ ഹെഗ്ഡെ എന്നിവരെ മറികടന്ന് സ്വതന്ത്രൻ വിജയം ആവർത്തിച്ചപ്പോൾ ഭൂരിപക്ഷം 12,173 വോട്ടുകളായി ഉയർന്നു. അഭിഭാഷകനായ ഹെഗ്ഡെ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ്. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ മണ്ഡലത്തിൽനിന്ന് 1994ൽ ജനതദൾ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു. അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി.

    

ഉഡുപ്പി ജില്ല സ്ഥാപകൻ എന്ന ഖ്യാതി ഇതിലൂടെ വന്നുചേർന്നു.1997ൽ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവർ മണ്ഡലവും പിളർക്കപ്പെട്ടു. ഇതോടെ കോൺഗ്രസിൽ ചേർന്ന ഹെഗ്ഡെ 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമഗളൂരു മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലെത്തിയിരുന്നു. കോൺഗ്രസ് പുറത്താക്കിയതിന് ശേഷം ബി.ജെ.പിയിൽ ചേർന്ന ജെ.പിക്ക് സർക്കാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു.