തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാൻ കേരളാ പോലീസ്. ഇതിനായി സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിനു രൂപം നല്കി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കി.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹിക മാധ്യമ ഇടപെടലുകളുണ്ടായാല്‍ വാട്സ് ആപ്പിലൂടെ തന്നെ നിരീക്ഷണ സംഘങ്ങളായ പോലീസുകാര്‍ക്കു വിവരം നല്‍കാം. ഇതിനായുള്ള വാട്സ് ആപ്പ് നന്പറുകളും പോലീസ് നൽകിയിട്ടുണ്ട്.
സൈബര്‍ പോലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകള്‍ എന്നിവിടങ്ങളിലെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പരാതികള്‍ സ്വീകരിക്കുന്നതിനുള്ള പ്രത്യേക നമ്പറുകളാണു നൽകിയത്.