ലുധിയാന: പഞ്ചാബിലെ 13 ലോക് സഭാ സീറ്റുകളില്‍ താല്‍ക്കാലിക സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി ബിജെപി. പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് 22ന് നടക്കുന്ന ശിരോമണി അകാലി ദള്‍ യോഗം ബിജെപിയുമായുള്ള സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആയിരുന്നു ശിരോമണി അകാലിദളില്‍ നിന്നുമുണ്ടായിരുന്ന കേന്ദ്രമന്ത്രി. എന്നാല്‍ 2021 മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കര്‍ഷകസമരത്തില്‍ ശിരോമണി അകാലിദള്‍ മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു.
അതേസമയം പട്യാല സീറ്റില്‍ പഴയ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രനീത് കൗര്‍ മത്സരിച്ചേക്കും. പ്രെനീത് കൗര്‍ കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ കോണ്‍ഗ്രസ് പ്രനീത് കൗറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കിയത്.
2019ല്‍ കോണ്‍ഗ്രസിന് വേണ്ടി വന്‍ ജയം പട്യാലയില്‍ പ്രെനീത് കൗര്‍ നേടിയിരുന്നു. ഏകദേശം 1,62, 000 വോട്ടുകള്‍ക്കാണ് പ്രെനീത് കൗര്‍ ശിരോമണി അകാലി ദള്‍ സ്ഥാനാര്‍ത്ഥി സുര്‍ജിത് സിങ്ങ് റഖ്രയെ തോല്പിച്ചത്.