കാസർകോട്: അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.
പാണത്തൂർ പനത്തടിയിലെ അബ്ദുൾ റസാഖ് എന്നയാള്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നുമാണ് നോട്ടുകൾ പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്. രണ്ട് ദിവസമായി അബ്ദുൾ റസാഖ് നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. തുടർന്നാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ.
ഇയാൾ അടുത്ത കാലത്താണ് അമ്പലത്തറയിൽ താമസത്തിനെത്തിയത്. അതിനാൽ പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളറിയില്ല.