എടപ്പാൾ:എടപ്പാളിൽ പാർസൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു.ഇന്ന് പുലർച്ചെ 4.50ന് എടപ്പാൾ മേൽപ്പാലത്തിലെ തൃശൂർ റോഡിൽ ആയിരുന്നു അപകടം.പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് ദാരുണമായി മരിച്ചത്.
ഡ്രൈവിങ് സീറ്റിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറിനുശേഷമാണു വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്.അപകടത്തിൽ 10 പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പാർസൽ ലോറിയിൽ ഇടിച്ചായിരുന്നു അപകടം.