ക്ഷമിക്ക് പുരുഷോത്തമാ ജീവിതമാണ് “മാപ്പ് തരൂ” ; എന്ന് ജേക്കബ് സാം ലോപ്പസ്; “എടാ പോടാ” എന്നൊന്നും ഇനി വിളിക്കൂല സത്യം!!!(എക്‌സ്‌ക്ലൂസിവ്)

മുന്‍ മന്ത്രിക്കില്ലാത്ത തഴമ്പൊന്നും മന്ത്രിയുടെ ഭാര്യയുടെ മാമന് വേണ്ടെന്ന് സംസ്ഥാന എസ്.സി എസ്.ടി. കമ്മിഷന്റെ ശകാരം കേട്ട് കെ.എസ്.ആര്‍.ടി.സി എ.ടി.ഒ ജേക്കബ് സാം ലോപ്പസ് മാപ്പപേക്ഷിച്ചു. സിറ്റി ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന പുരുഷോത്തമന്‍ എന്ന ജീവനക്കാരനെ ജാതി അധിക്ഷേപം നടത്തിയതിനാണ് എസ്.സി. എസ്.ടി കമ്മിഷന്റെ ഇടപെടലും ശാസനയും ഉണ്ടായത്. കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരെല്ലാം തന്റെ വീട്ടു ജോലിക്കാരാണെന്ന ഭാവത്തില്‍ എടാ പോടാ വിളിതൊട്ട്, ജാതി അധിക്ഷേപം വരെ നടത്താന്‍ ജേക്കബ് സാം ലോപ്പസ് മടിക്കില്ല. ഇങ്ങനെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജീവനക്കാരനായ കണ്ടക്ടര്‍ പുരുഷോത്തമനെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിന്‍മേലാണ് SCST കമ്മിഷന്‍ ഇന്നലെ ഹിറിംഗ് നടത്തിയത്. 

മുന്‍ മന്ത്രിയുടെ ഭാര്യയുടെ മാമനാണ് ജേക്കബ് സാം ലോപ്പസെന്ന പരിഗണയൊന്നും കമ്മിഷനില്‍ കിട്ടിയില്ലെന്നു മാത്രമല്ല, കൈയ്യും കെട്ടി വായും മൂടി ക്ഷമാപണം നടത്തുകയും ചെയ്തു. ഒരു മാപ്പല്ല, മാപ്പ് മാപ്പേ എന്നായിരുന്നു വാവിട്ട് കരഞ്ഞത്. പെന്‍ഷനാകാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ജേക്കബ് സാം ലോപ്പസിന്റെ പേരിലുള്ള പരാതികള്‍ ഓരോന്നായി പൊങ്ങി വരാന്‍ തുടങ്ങിയിരിക്കുന്നത്. തന്റെ അധികാര പരിധിയില്‍ വരുന്ന എല്ലാ ജീവനക്കാരോടും നിര്‍ദാക്ഷണ്യം പെരുമാറിയതിന്റെ ശിക്ഷയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 2022ല്‍ തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ ചീഫ് ട്രാഫിക് മാനേജറായിരുന്നു ജേക്കബ് സാം ലോപ്പസ്. അന്ന് ഗതാഗത മന്ത്രി ആ്#റണി രാജുവും. 

തന്റെ ഭാര്യയുടെ മാമന്‍ കൂടിയായ മന്ത്രി ഭരിക്കുന്ന കെ.എസ്.ആര്‍.ടി.സി സ്വന്തം തറവാടും, ജീവനക്കാരെല്ലാം തറവാട്ടിലെ വാല്യക്കാരുമായി കണ്ടിരുന്ന കാലമായിരുന്നു അത്. ഇദ്ദേഹം പീഡിപ്പിക്കാത്തവരെല്ലാം ഇയാള്‍ക്കു വേണ്ടി റാന്‍ മൂളുന്നവര്‍ മാത്രമായിരുന്നു. അത്തരക്കാര്‍ക്കെതിരേയും ഇപ്പോള്‍ പരാതികള്‍ ഉയരുന്നുണ്ട്. പുരുഷോത്തമനും ജേക്കബ് സാം ലോപ്പസും ഓരേ മാസം കെ.എ്.ആര്‍.ടി.സിയോട് വിടപറയുന്നവരാണ്. എന്നിട്ടും, ാേലിക്കിടയില്‍ മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയും, തന്നെ മൂന്നാംകിട പൗരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തത് പുരുഷോത്തമന്‍ ചോദ്യം ചെയ്തു. എന്നാല്‍, തന്നോട് ഇങ്ങനെയേ പെരുമാറാന്‍ മനസ്സുള്ളൂ എന്ന നിലപാടാണ് ലോപ്പസ് എടുത്തത്. 

ഇതോടെ, പുരുഷോത്തമന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചെങ്കിലും സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്തി. മന്ത്രിയുടെ ബന്ധുവിനു നേരെ പരാതി പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുയെന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചത്. എന്നിട്ടും, പുരുഷോത്തമന്‍ പിന്‍മാറിയില്ല. കേന്ദ്ര-സംസ്ഥാന SCST കമ്മിന് പരാതി നല്‍കാന്‍ തന്നെ തീരുമാനിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പോലീസ് ലോപ്പസിനെ വിളിച്ചു വരുത്തി ചോദ്യം. ചെയ്തു. മൂന്നുമണിക്കൂറോളം സ്‌റ്റേഷനില്‍ ഇരിക്കേണ്ടി വന്ന ലോപ്പസിന് പുരുഷോത്തമനോട് വൈരാഗ്യബുദ്ധി ഉദിക്കുകയായിരുന്നു. തുടര്‍ന്ന് പുരുഷോത്തമനെതിരേ ലോപ്പസിന്റെ കരുനീക്കം തുടങ്ങി. 

തന്നെ പോലീസ്‌റ്റേഷന്‍ കയറഅറിയ പുരുഷോത്തമനെ സസ്‌പെന്റ് ചെയ്യാനോ ട്രാന്‍ഫര്‍ അടിക്കാനോ തയ്യാറാകണമെന്ന നിലപാടാണ് ലോപ്പസ് എടുത്തത്. അതിനായി കെ.എസ്.ആര്‍.ടി.സി എം.ഡിയെയും അന്നത്തെ മന്ത്രിയെയും കണ്ടു. തുടര്‍ന്ന് പുരുഷോത്തമനെ 2023 നവംബറില്‍ ആലപ്പുഴയിലേക്ക് തട്ടി. തട്ടും കൊണ്ട് ആലപ്പുഴയക്കു പോയ പുരുഷോത്തമന്‍ ഹൈക്കോടതി വഴി ലോപ്പസിലേക്ക് ഇടിത്തീയായി വീഴുകയായിരുന്നു. പെന്‍ഷനാവാന്‍ മാസങ്ങള്‍ മാത്രമുള്ള ജീവനക്കാരനെ ട്രാന്‍ഫര്‍ ചെയ്യാന്‍ നിയമപരമായി കഴിയില്ല. സര്‍ക്കാര്‍ റൂള്‍ അട്ടിമറിച്ചു കൊണ്ട് നിയമവിരുദ്ധ ട്രാന്‍ഫറിനെ പുരുഷോത്തമന്‍ കോടതിയില്‍ ചോദ്യം ചെയ്തു. 

ഇതോടെ ട്രാന്‍സ്ഫര്‍ ക്യാന്‍സലായി. എന്നാല്‍, വീണ്ടും പോസ്റ്റിംഗ് കിട്ടിയത് ആര്യങ്കാവ് ഡിപ്പോയിലാണ്. പെന്‍ഷന്‍ ആകാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ട്രാന്‍ഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണ് റൂള്‍. ഇത് മറികടന്ന് തന്നെ ട്രാന്‍ഫറ്# ചെയ്തത് പട്ടിക ജാതിക്കാരനായതു കൊണ്ടാണെന്നും, തന്നെ എടാ പോടാ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് ജാതിയില്‍ കുറഞ്ഞതു കൊണ്ടുമാണെന്നും കാട്ടി പുരുഷോത്തമന്‍ വീണ്ടും SCST കമ്മിഷന് പരാതി നല്‍കി. ഈ പരാതിയിലാണ് കമ്മിഷന്‍ ഇന്നലെ ഹിയറിംഗ് വെച്ചത്. കമ്മിഷന്‍ കടുത്ത ഭാഷയിലാണ് ലോപ്പസിനെ ശാസിച്ചത്. ലോപ്പസിനെതിരേ അട്രാസിറ്റി ആക്ട് പ്രകാരം കേസ് കൊടുക്കാനും പുരുഷോത്തമനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. 

എന്നാല്‍, പുരുഷോത്തമനോട് മാപ്പ് ചോദിക്കുന്നുവെന്നും, ഇനി ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കുന്നുവെന്നും ലോപ്പസ് കൈകൂപ്പിക്കൊണ്ട് കമ്മിഷനു മുമ്പില്‍ പറഞ്ഞതോടെ പുരുഷോത്തമന്‍ പരാതി പിന്‍ വലിക്കുകയായിരുന്നു. എന്നാല്‍, തനിക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് പുരുഷോത്തമന്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന. ലോപ്പസിന്റെ കേസുമായി ബന്ധപ്പെട്ട് പുരുഷോത്തമന്‍ ഇന്നലെ ഗതാഗതമന്ത്രിയെ കാണുകയും ചെയ്തു. ലോപ്പസ് ചീഫ് കോ ഓര്‍ഡിനേറ്ററായിരുന്ന ബജറ്റ് ടൂറിസത്തില്‍ 38 ല്ഷം രൂപയുടെ തിരിമറിയെ കുറിച്ചുള്ള അന്വേഷണവും പിന്നാലെ വരുന്നുണ്ട്. 

കേസുകള്‍ മുക്കാന്‍ നോക്കിയാല്‍ പൊക്കിയെടുക്കാന്‍ വഴി തേടി മാധ്യമങ്ങള്‍ പിന്നാലെയുണ്ടാകും. ലോപ്പസിനെപ്പോലെ മന്ത്രി ബന്ധുക്കള്‍ക്കും സില്‍ബന്ധികള്‍ക്കും മാത്രമുള്ളതല്ല സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും. മന്ത്രിക്കോ, മന്ത്രിയുടെ വീട്ടുകാര്‍ക്കോ അഴിമതി ചെയ്യുന്നവരെ സംരക്ഷിക്കാന്‍ ഒരു നിയമവും ആനുകൂല്യം നല്‍കുന്നില്ല. പക്ഷെ, തെറ്റുകളെ കുറച്ചു കാലം മൂടിവെയ്ക്കാനാകുമെന്നു മാത്രം. എന്നാല്‍, ഒരു നാള്‍ അതെല്ലാം പുറത്തു വരി തന്നെ ചെയ്യും. പുരുഷോത്തമനെപ്പോലുള്ളവര്‍ ഇതിന് കാരണാകുമെന്നു മാത്രം.