ന്യൂഡൽഹി:പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ (എൻ.സി.ഇ.ആർ.ടി.) സി.ബി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് കത്തയച്ചു.ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം 2024-25 അധ്യയനവർഷം മുതൽ മൂന്ന്, ആറ് സി.ബി.എസ്.ഇ. ക്ലാസുകൾക്ക് പുതിയ പാഠ്യപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
സ്കൂൾ ടൈംടേബിളുകളിലും മാറ്റംവരുത്തണമെന്ന് കത്തിലുണ്ട്. പരിഷ്കരിച്ച പുസ്തകങ്ങൾ ഉടൻ സ്കൂളുകളിലെത്തും. കല, ശാരീരികവിദ്യാഭ്യാസം, ക്ഷേമം, നൈപുണിവിദ്യാഭ്യാസം, ഭാഷ, ഗണിതം, ശാസ്ത്രം, പരിസ്ഥിതിവിദ്യാഭ്യാസം, സാമൂഹികശാസ്ത്രം എന്നിവയിൽ പുത്തൻ ഉൾക്കാഴ്ചകൾ ഉൾക്കൊള്ളുന്ന സമഗ്രമായ അന്തരീക്ഷം പുതിയ അധ്യയനവർഷം ഉറപ്പാക്കുമെന്ന് എൻ.സി.ഇ.ആർ.ടി. അറിയിച്ചു.