പനമരം:വായനാടിൽ നിന്നും തട്ടികൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പൊലീസ്.കഴിഞ്ഞ ശനിയാഴ്ചയാണു പെൺകുട്ടിയെ കാണാതായത്.രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച പെൺകുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവിൽനിന്നു കണ്ടെത്തി.സംഭവത്തിൽ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിലായി.
പെൺകുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28), രണ്ടാം ഭർത്താവ് വിനോദ് (29) എന്നിവരാണു പെൺകുട്ടിയെ കൊണ്ടുപോയത്.വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു.കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നു കണ്ടെത്തിയത്. പിന്നാലെ തങ്കമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.പനമരം ടികെ ക്വാർട്ടേഴ്സിലെ താമസക്കാരിയാണ് തങ്കമ്മ. വിനോദിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിലും പോക്സോ കേസുണ്ട്. തങ്കമ്മയും വിനോദും നാടോടികളായി പല സ്ഥലത്തും പോകാറുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം