പ്രശസ്ത സിനിമ താരം നവ്യ നായര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ വേദിയിൽ ആക്ഷേപിച്ചു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.
നവ്യാനായർ കസറി , ഇളിഭ്യനായി ശിവൻകുട്ടി എന്ന കുറിപ്പിനൊപ്പമാണ് യൂട്യൂബിൽ ഈ പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.
കീവേഡുകളുടെ പരിശോധനയിൽ ഇത് സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ ഫെയ്‌സ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. താരങ്ങൾ വന്ന വഴി ഒരിക്കിലും മറക്കരുത് എന്നും കേരള സര്‍വകലാശാല വലിയരീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത് അതുകൊണ്ടുതന്നെ സെലിബ്രിറ്റികള്‍ ഇത്തരം ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ സാമ്പത്തിക പ്രതിഫലം ആഗ്രഹിക്കരുതെന്നും മന്ത്രി പ്രസംഗത്തില്‍ പറയുന്നുണ്ട്.
നവ്യയുടെ പ്രസംഗത്തിന്റെ ഭാഗത്ത്, വന്ന വഴി മറക്കാന്‍ പാടില്ലെന്നും താരങ്ങൾ ഇത്തരം പരിപാടികള്‍ക്ക് പൈസ ചോദിക്കരുത് എന്നുമുള്ള മന്ത്രിയുടെ പരാമർശം സൂചിപ്പിച്ചു കൊണ്ട് താൻ ഒരു പൈസയും വാങ്ങാതെയാണ് ഇവിടെ വന്നിരിക്കുന്നതെന്ന് മറുപടി പറയുന്നുണ്ട്. ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിൽ നിങ്ങള്‍ക്ക് MLA ആകാം എന്നും നവ്യ പ്രസംഗത്തിനിടെ പറയുന്നതായി കാണാം. ഇത് കേട്ട് മന്ത്രി ശിവന്‍കുട്ടി വേദിയില്‍ നിന്ന് എഴുന്നേറ്റു പോകുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
എന്നാൽ ഈ ദൃശ്യങ്ങളിൽ പലയിടത്തും പല വാക്യങ്ങളും പരസ്പര ബന്ധമില്ലാത്തവയാണ്. ഇതെല്ലം ഒരു വിഡിയോയുടെ തന്നെ പലഭാഗങ്ങളാണെന്നുമുള്ള സൂചനകളാണ് ലഭിച്ചത്. കേരള സർവ്വകലാശാല യുവജനോൽസവത്തിന്റെ വിഡിയോയാണിതെന്ന് വ്യക്തമായി.
വിഡിയോ മുഴുവൻ കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും. മന്ത്രിയുടെ പ്രസംഗത്തിന് ശേഷം നവ്യ നായർ പ്രസംഗിക്കാൻ എത്തുന്നു. നവ്യ പ്രസംഗം തുടരുമ്പോഴും മന്ത്രി ശിവൻകുട്ടി വേദിയിൽ തന്നെയുണ്ട്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മന്ത്രിക്കൊപ്പമിരുന്ന മേയർ ആര്യ രാജേന്ദ്രന് ഒരു ഫോൺ കോൾ വരികയും മേയർ അത് മന്ത്രിയുടെ അടുക്കലെത്തി എന്തോ പറഞ്ഞതിനെ തുടർന്നാണ് മന്ത്രി വേദിയിൽ നിന്ന് എഴുന്നേറ്റ് പോകുന്നതും.
മന്ത്രി പോയതിന് ശേഷമുള്ള പ്രസംഗത്തിന്റെ അവസാന ഭാഗത്ത് നവ്യ കഠിനാധ്വാനവും പ്രയത്നവും ഉണ്ടെങ്കിൽ ഈ മൽസരങ്ങളിലൊന്നും പങ്കെടുത്തില്ലെങ്കിലും എംഎൽഎയൊക്കെ ആകാം എന്നും ഉയരങ്ങൾ താണ്ടാം എന്നും പറയുന്നുണ്ട്.
ഇപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. താരത്തിന്റെ പ്രസംഗ വിഡിയോയിലെ ചില ഭാഗങ്ങൾ തെറ്റായതാരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ബോധ്യപ്പെടും. മന്ത്രി വേദി വിട്ടതും നവ്യയുടെ പ്രസംഗവുമായി ബന്ധമില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അടിയന്തിരമായി മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടതിനാലാണ് മന്ത്രിയും മേയറും വേദി വിട്ടതെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കൂടാതെ, മുൻപൊരിക്കൽ നടന്ന സിബിഎസ്ഇ കലോത്സവത്തില്‍ അതിഥിയായി നവ്യാ നായർ പങ്കെടുത്തപ്പോള്‍ അവിടെ വന്ന അതിഥികളിൽ ഒരാളായ ഒരു എംഎൽഎ നടത്തിയ പ്രസ്താവനയാണ് നവ്യ പ്രസംഗത്തിൽ എടുത്ത് പറഞ്ഞത് എന്നും പുറത്തുവരുന്നു. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചാല്‍ അദ്ദേഹത്തെ പോലെ വലിയൊരു അഡ്വക്കേറ്റ് ആകാം. ഇനി സ്ഥാനമൊന്നും കിട്ടിയില്ല കലാതിലകം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് നവ്യ നായരാകാം. ഇനി നിങ്ങള്‍ ഒരു മത്സരത്തിലും പങ്കെടുത്തിലെങ്കിലോ? നിങ്ങള്‍ക്ക് MLA ആകാം. ഈ വാക്കുകൾക്ക് മന്ത്രി ശിവന്‍കുട്ടിയുമായി യാതൊരു ബന്ധവുമില്ലമില്ലെന്നും ഇത് പറയുമ്പോള്‍ അദ്ദേഹം വേദിയിലുമുണ്ടായിരുന്നില്ല.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ലഭിക്കുന്ന ചിത്രം യുവജനോൽസവ വേദിയിൽ സിനിമ താരം നവ്യ നായര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ ആക്ഷേപിച്ചു സംസാരിച്ചു എന്ന അവകാശപ്പെടുന്ന വിഡിയോ തെറ്റായി എഡിറ്റ് ചെയ്തു തെറ്റിദ്ധാരണയുണ്ടാക്കിയതാണെന്നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം