തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ കള്ളപണമൊഴുക്കുന്നത് തടയാൻ 28 മുതല പരിശോധന ശക്തമാക്കുമെന്ന് ആദായ നികുതി വകുപ്പ്.സംസ്ഥാന പൊലീസിനേയും റവന്യൂ വകുപ്പിനേയും മറ്റ് ഏജൻസികളേയും യോജിപ്പിച്ചാകും ആദായ നികുതി വകുപ്പിന്റെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും പരിശോധന.
ലോക്സഭാ മണ്ഡലത്തിൽ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് ചെലവാക്കാനാകുക. വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതിൽ കളളപ്പണമൊഴുകുമെന്ന റിപ്പോർട്ടുകളും കേന്ദ്ര ഏജൻസികൾക്ക് മുന്നിലുണ്ട്.വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും റോഡിലെ വാഹനങ്ങളിലും പരിശോധനയുണ്ടാകും.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 160 സ്ക്വാഡുകളെ സജജമാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. വലിയ തുകയുമായി വ്യക്തികൾക്ക് സഞ്ചരിക്കുന്നതിന് തടസമില്ലെങ്കിലും തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടിയാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാലേ തിരിച്ചുകൊടുക്കൂ. കളളപ്പണമൊഴുകാൻ സാധ്യതയുളള ബാങ്ക് അക്കൗണ്ടുകളും പട്ടികയും ഏജൻസികൾ തയാറാക്കുന്നുണ്ട്.