കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 445970 വോട്ടുകൾക്ക് ഷാനി ഉസ്മാനെ ആലപ്പുഴ ലോക്സഭാ നിയോജകമണ്ഡലത്തിൽ നിന്നും പരാജയപെടുത്തിയാണ് ആലപ്പുഴ നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫ് കേരള നിയമ സഭയിലെത്തിയത്.മൂന്നു തവണയും അരൂരിൽ നിന്നും മത്സരിച്ച ആരിഫിന് ഇത് വൻ വിജയമായിരുന്നു.
ഇത്തവണയും ആലപ്പുഴ ജനങ്ങളെ വിശ്വസിക്കുകയാണ് ആരിഫ്.ആലപ്പുഴയിൽ താൻ നടത്തിയ വികസനങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് എ എം ആരിഫ്.പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങിയ ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കി,ഹരിപ്പാട്-അമ്പലപ്പുഴ റെയിൽവേ പാത ഇരട്ടിപ്പിച്ചു,ആലപ്പുഴ റെയിൽവേ സ്റ്റേഷൻ നവീകരണം,വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാക്കി.
കേരളത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി താൻ എത്രതവണ ശബ്ദമുയർത്തി എന്നതിന് തെളിവുണ്ട് .113 ചർച്ചകകളിൽ പങ്കാളിയായി പ്രസംഗിച്ചും 244 ചോദ്യങ്ങൾ ഉന്നയിച്ചും തന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്.89 ശതമാനം ഹാജരുമുണ്ട്.2006 ഇത് നിയമസഭയിലേക്ക് ജയിച്ചത് കെ ആർ ഗൗരിയമ്മയോട് മത്സരിച്ചാണ് ഇത്തവണ കെ സി വേണുഗോപാലിനോട് മത്സരിക്കാൻ തയ്യാറാണ്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FAMAriffOfficial%2Fvideos%2F780124067347666%2F&show_text=false&width=560&t=0
ഇന്ന് അദ്ദേഹത്തിന് അന്നുണ്ടായതിക്കേൾ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും ആരിഫ്.ബിജെപിയിലെ ശോഭ സുരേന്ദ്രനോടും കോൺഗ്രസിലെ കെ സി വേണുഗോപാലിനോടുമാണ് മത്സരിക്കുന്നത്.ആലപ്പുഴ മുനിസിപ്പാലിറ്റി 2023 ഒക്ടോബറിൽ കൊമേഴ്സ്യൽ കനാലിന് കുറുകെയുള്ള കാൽനടയാത്രക്കാരുടെ നിർമ്മാണം ആരംഭിച്ചു.
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ തിരുനെൽവേലി ഗാന്ധിധാം എക്സ്പ്രസ്സിന് ആലപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ഞാൻ നിരന്തരമായി ആവശ്യമുന്നയിച്ചതിനെ തുടർന്ന്, ഇക്കഴിഞ്ഞ 23 നു തിരുവനന്തപുരത്ത് എം.പി.മാരുമായി നടത്തിയ ചർച്ചയിൽ വെച്ച് സ്റ്റോപ്പ് അനുവദിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പുനൽകിയിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAMAriffOfficial%2Fposts%2Fpfbid01J9MVV2NyBsF9S5AzkDFVxstgeZYHAzekr8zbHZJ2i9JM7rZgqq8Tq63xKKGbHAhl&show_text=true&width=500
നിലവിലെ പാലത്തിൽ നിന്ന് 10 മീറ്റർ കിഴക്കായി ഹൗസ് ബോട്ടിൻ്റെ മാതൃകയിലാണ് നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. ഈ സൗകര്യം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൽനട മേൽപ്പാലത്തിൻ്റെ മധ്യത്തിൽ ഒരു സെൽഫി പോയിൻ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ സിസിടിവി ക്യാമറകൾ, സ്പീക്കറുകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവയും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
എല്‍ഡിഎഫും സിപിഎമ്മും തകര്‍ന്നടിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്. 20 ലോക്സഭ മണ്ഡലങ്ങളില്‍ 19 ഇടത്തും ഇടതുപക്ഷ മുന്നണി തോറ്റു. 2014നേക്കാല്‍ ഏഴ് സീറ്റുകളുടെ കുറവ് എല്‍ഡിഎഫിനുണ്ടായി. 36.29 ശതമാനം വോട്ടുകള്‍ ലഭിച്ച ഇടതുമുന്നണിക്ക് വോട്ടിംഗ് ശതമാനത്തില്‍ 2.92ന്റെ ഇടിവ് രേഖപ്പെടുത്തി.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FAMAriffOfficial%2Fvideos%2F407587498691294%2F&show_text=false&width=560&t=0
എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഇന്നസെന്റ്, പി കെ ശ്രീമതി, ജോയ്സ് ജോര്‍ജ് (സ്വതന്ത്രന്) എന്നീ സിറ്റിംഗ് എംപിമാര്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കനല് ഒരു തരി എന്ന വിശേഷണത്തോടെ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് എ എം ആരിഫ് മാത്രമാണ് എല്‍ഡിഎഫ് സ്ഥാര്ഥിയായി വിജയിച്ച് ലോക്സഭയിലെത്തിയത്.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ആലപ്പുഴയില്‍ എ എം ആരിഫായിരുന്നു. 80.35 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത ആലപ്പുഴ മണ്ഡലത്തില്‍ 10,474 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ആരിഫ് എല്‍ഡിഎഫിന്റെ കനല് ഒരു തരിയായി മാറിയത്.
കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനും ബിജെപിയുടെ കെ എസ് രാധാകൃഷ്ണനുമായിരുന്നു ആരിഫിന്റെ എതിര് സ്ഥാനാര്‍ഥികള്‍. ജയിച്ച ഏക ലോക്സഭാ മണ്ഡലത്തില്‍ പോലും വ്യക്തമായ ആധിപത്യം എല്‍ഡിഎഫിന് ഉറപ്പിക്കാനായില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ചേര്‍ത്തലയിലും കായംകുളത്തും ലീഡെടുത്താണ് എല്‍ഡിഎഫ് തടി രക്ഷിച്ചത്. ആരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി എന്നീ നിയമസഭ മണ്ഡലങ്ങള്‍ യുഡിഎഫിന്റെ കയ്യിലായി.
2024 തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിനിരിക്കേ ആലപ്പുഴയിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എല്‍ഡിഎഫിനായി എ എം ആരിഫ് തന്നെ ഇക്കുറി കളത്തിലിറങ്ങിയാല്‍ എന്താകും ഫലം എന്ന ആകാംക്ഷ മുറുകുന്നു. എല്‍ഡിഎഫിനെ 19 സീറ്റുകള്‍ കൈവിട്ട തെരഞ്ഞെടുപ്പിലും തലയുയര്‍ത്തിപ്പിടിച്ച ആരിഫിന് വീണ്ടുമൊരു ഊഴം പ്രതീക്ഷിക്കുന്നവരേറെ.