ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. തമിഴ്നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ചെന്നൈ മണ്ഡലത്തില്‍ മത്സരിക്കും.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും. കന്യാകുമാരിയില്‍ വീണ്ടും പൊന്‍ രാധാകൃഷ്ണന് സ്ഥാനാര്‍ത്ഥിയാകും. തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
BJP releases its third list of candidates for the upcoming Lok Sabha elections.
K Annamalai to contest from Coimbatore, Tamilisai Soundararajan from Chennai South and L. Murugan from Nilgiris. pic.twitter.com/bJLUyK8Og1
— ANI (@ANI) March 21, 2024
സംസ്ഥാനത്തെ 39 സീറ്റുകളിൽ 20 ഇടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. ചെന്നൈ സെൻട്രലിൽ വിനോജ് സെൽവനും വെല്ലൂരിൽ എ.സി. ഷൺമുഖവും മത്സരിക്കും. സി. നരസിംഹൻ (കൃഷ്ണഗിരി), ടി.ആർ. പരിവേന്ദർ (പെരംബലൂർ), നായ്നാർ നാഗേന്ദ്രൻ (തൂത്തുക്കുടി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.