കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ പ്രഭാതിനെ വിളിച്ചുവരുത്തി ഷിബു കുത്തി പരുക്കേൽപ്പിച്ചിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി ഷിബു ആത്മഹത്യ ചെയ്യുകയായിരുന്നു.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികെയാണ്. ഷിബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് 12-ഓടെ ടാപ്പിങ് തൊഴിലാളിയായ ഷിബു പ്രഭാതിനെ ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെവച്ച് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കുത്തേറ്റ പ്രസാദ് സ്വയം ഓടിച്ച് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഗുരുതരാവസ്ഥയിയിലായ പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.
പ്രഭാത് വീട്ടില്‍ നിന്ന് പോയ ശേഷം ഷിബു വിടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിന്റെ മൃതദേഹം വെള്ളൂര്‍ പോലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇരുവർക്കും ഇടയിൽ നിലനിന്നിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.