കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. 2029 ല്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന്റെ ദുരിതമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. സംസ്ഥാനത്ത് സമാധാനമില്ല. ശബരിമല അയ്യപ്പന്റെ പ്രാക്കാണിതെന്നും പി സി ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നതിനെ എതിര്‍ത്തതിനെ പി സി വിമര്‍ശിച്ചു. വെള്ളിയാഴ്ച്ച നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടതിന് പിന്നില്‍ വര്‍ഗീയതയാണ്. 2009 ല്‍ തിരഞ്ഞെടുപ്പ് നടന്നത് ഞായറാഴ്ച്ചയാണ്. ക്രിസ്തുമത വിശ്വാസികള്‍ അന്ന് എതിര്‍ത്തില്ലല്ലോയെന്നും പി സി ജോര്‍ജ് ചോദിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെയും പി സി ജോര്‍ജ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. രാഹുല്‍ ഗാന്ധി മഠയനാണെന്നും മലയാളികള്‍ മഠയന്മാരെ ചുമക്കുകയാണെന്നും പി സി വിമര്‍ശിച്ചു. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മുസ്ലിം സമുദായത്തെ ഓടിക്കുന്നില്ല. ബംഗ്ലാദേശില്‍ നിന്നും വരുന്നവര്‍ ആരെന്ന് അറിയാമെന്നും പി സി പറഞ്ഞു.