ഒന്നേകാല്‍ കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ആലുവ: ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മൂർഷിദാബാദ് സ്വദേശി ഗോപാല്‍ ചന്ദ്ര പ്രമാണിക്ക് (40) ആണ് കാലടി പോലീസിന്‍റെ പിടിയിലായത്. സഞ്ചിയില്‍ പ്ലാസ്റ്റിക്ക് കവറിലാക്കി അഥിതി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയായിരുന്നു ലക്ഷ്യം.

 
ബുധനാഴ്‌ച്ച വൈകീട്ട് കഞ്ചാവ് വില്‍പ്പനക്ക് എത്തിച്ചപ്പോഴാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെദൂരം പിൻതുടർന്നാണ് പിടികൂടിയത്. മുർഷിദാബാദില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. 

എസ് ഐമാരായ കെ.ജെ.ജോബി, ഒ.എ.ഉണ്ണി, എ എസ് ഐ കെ.കെ.ബിജു, സീനിയർ സി പി ഒ മാരായ ഷൈജു അഗസ്റ്റിൻ, പി,എ.ഷംസു, എം.ആർ.രഞ്ജിത്ത്, രഞ്ജിത്ത് രാജൻ, എം.പി.എല്‍ദോസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.