കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ആര് തവണയായി ആലുവ സ്വദേശിയില്‍ നിന്ന് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ നഷ്ടമായി. കോടികള്‍ തട്ടിയെടുത്തത് സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരേ സൈബര്‍ പോലീസ് പിടികൂടി.
കോഴിക്കോട് ഫാറൂഖ് മലയില്‍ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കല്‍ അതുല്‍ (33) എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബർ പോലീസ് സ്റ്റേഷൻ ടീം പിടികൂടിയത്.
ആലുവ സ്വദേശിയായ 62 കാരന് തട്ടിപ്പിലൂടെ നഷ്ടമായത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ്. മൊബൈല്‍ ഫോണിന്റെ സിം നാല് മണിക്കൂറിനുള്ളില്‍ കട്ടാകുമെന്ന സന്ദേശം വന്നതായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഈ നമ്ബറിന്റെ ഉടമയുടെ പേരില്‍ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ടെന്നും സംഘം ധരിപ്പിച്ചു.ആധാർ വിവരങ്ങള്‍ വച്ചാണ് സിം എടുത്തിട്ടുള്ളത്, ഈ നമ്ബർ ഓണ്‍ലൈൻ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
കൂടാതെ മുമ്ബൈയ് പോലീസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത 245 എ.ടി.എം കാർഡുകളില്‍ ആലുവ സ്വദേശിയുടെ ആധാർ ലിങ്ക് ചെയ്ത ഒരു എ ടി എം കാർഡ് ഉണ്ടെന്നും സംഘം ധരിപ്പിച്ചു. ഇതിന്റെ പേരില്‍ സുപ്രീം കോടതി രണ്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ തട്ടിപ്പിനിരയായ ആള് ഭയന്നു. കോടതിയുമായി ബന്ധമുള്ള ആളെന്ന വ്യാജേന ഒരാള്‍ സ്കൈപ്പ് വഴി സംസാരിക്കുകയും, കുറേ വ്യാജ നോട്ടീസുകളും, പേപ്പറുകളും കാണിക്കുകയും ചെയ്തു. കേസ് ഫ്രീസ് ചെയ്യുന്നതിന് പണം വേണമെന്ന് ആവശ്യപ്പെട്ടു.
ഇത് തിരികെ ലഭിക്കുമെന്നും പറഞ്ഞു. ഇങ്ങനെയാണ് 6 പ്രാവശ്യമായി 5 അക്കൗണ്ടുകളിലേക്ക് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ നല്‍കിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കിയ 63 കാരൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നല്കി. എസ് പി യുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് രണ്ട് പേരെ പിടികൂടിയത്.