ന്യൂഡൽഹി: എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പുതിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങളുടെ പ്രാഥമിക വിശകലനത്തിൽ കമ്പനികളിൽ നിന്നും ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയത് ഭരണ പാർട്ടിയായ ബിജെപി. വേദാന്ത, മേഘ എഞ്ചിനീയറിംഗ്, റിലയൻസ്-ലിങ്ക്ഡ് ക്വിക്ക് സപ്ലൈ എന്നിവയാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നരകിയിരിക്കുന്ന പ്രമുഖ കമ്പനികൾ.
റിലയൻസുമായി ബന്ധമുള്ള ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് 385 കോടിയും ശിവസേനയ്ക്ക് 25 കോടിയും തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി സംഭാവന നൽകി. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് എറ്റവും കൂടുതൽ പണം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്തതിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ക്വിക്ക് സപ്ലൈയ്യ ചെയിൻ. ഇവർ 2021-22 നും 2023-24 നും ഇടയിൽ 410 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങുകയും 25 കോടി രൂപ ഒഴികെ എല്ലാം ബി ജെ പിക്ക് നൽകുകയും ചെയ്തു.
ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിംഗ് ബി.ജെ.പിക്ക് കുറഞ്ഞത് 100 കോടി രൂപയും വൈഎസ്ആർ കോൺഗ്രസിന് 150 കോടിയും നൽകി. ഏറ്റവും കൂടുതൽ മാർട്ടിൻ സംഭാവന ചെയ്തിരിക്കുന്നതും പശ്ചിമബംഗാൾ ഭരണ പാർട്ടിയില്ല തൃണമൂൽ കോൺഗ്രസിനും തമിഴ്നാട് ഭരണ പാർട്ടിയായ ബിജെപിക്കുമാണ്. 535 കോടി ടിഎംസിക്കും 509 കോടി ഡിഎംകെയ്ക്കും നൽകിയി.ഫ്യൂച്ചർ ഗെയിമിംഗ് വാങ്ങിയ 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളുടെ 39 ശതമാനം മമതാ ബാനർജിയുടെ പാർട്ടിക്കും 37 ശതമാനം ലഭിച്ചത് എം.കെ.സ്റ്റാലിൻ്റെ പാർട്ടിക്കുമാണ്.
എംഇഐ എൽ 60 ശതമാനം ബോണ്ടുകളും ബി.ജെ.പിക്ക് നൽകി. 584 കോടി രൂപയാണ് കേന്ദ്ര ഭരണ പാർട്ടിക്ക് ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർ സ് ) 195 കോടി രൂപയും (20%), ഡിഎംകെക്ക് 85 കോടി രൂപയും (8.8%) സംഭാവനയായി നൽകി. എംഇഐഎല്ലിൻ്റെ അനുബന്ധ സ്ഥാപനമായ അനുബന്ധ സ്ഥാപനമായ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നൽകിയത് 110 കോടി രൂപയാണ്.
കൊൽക്കത്തയിൽ ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ, ലിമിറ്റഡ്, എംകെജെ എൻ്റർപ്രൈസസ്, ലിമിറ്റഡ്, മദൻലാൽ ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ 537 കോടിയുടെ ബോണ്ട് വാങ്ങിയതിൽ 60 ശതമാനവും ബിജെപിക്ക് നൽകിയപ്പോൾ 21 ശതമാനം കോൺഗ്രസിനും ലഭിച്ചു. 346 കോടി ബിജെപിക്കും 121 കോടി കോൺഗ്രസിനും ലഭിച്ചു.
വേദാന്ത ലിമിറ്റഡ് ബിജെപിക്ക് 226 കോടിയും കോൺഗ്രസിന് 104 കോടിയും സംഭാവനയായി നൽകി. ഹാൽദിയ എനർജി തൃണമൂൽ കോൺഗ്രസിന് 281 കോടി രൂപയും രൂപയും ബിജെപിക്ക് 81 കോടിയും സംഭാവനകളായി. മേൽ പറഞ്ഞ കണക്കുകൾ തെരഞ്ഞെടപ്പ് കമ്മീഷൻ പുറത്ത് വിട്ട വിവരങ്ങളുടെ പ്രാഥമിക വിശകലനം മാത്രമാണ്. (കൂടുതൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.)
അതേസമയം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (എസ്ബിഐ) കൈമാറിയ ആൽഫ ന്യൂമറിക് നമ്പറുകളും സീരിയൽ നമ്പറുകളുമടക്കമുള്ള വിവരങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത് . എസ്ബിഐ നൽകിയവിവരങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സീരിയൽ ബോണ്ടിൻ്റെ സീരിയൽ നമ്പർ ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ 48 ശതമാനം ബോണ്ട് കൈപ്പറ്റിയ ബിജെപിക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തലുകൾ ഉണ്ടായിരുന്നത്. അത് ശരിവക്കുന്ന വിവരങ്ങളാണ്പ്രാഥമിക വിശകലനത്തിൽ പുറത്തു വരുന്നത്. വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തു. ഇലക്ട്രൽ ബോണ്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയുള്ള അറസ്റ്റ് നടപടികളിൽ ദുരൂഹതയുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. രാജ്യത്തിൻ്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് എന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത് ‘
ഇലക്ട്രൽ ബോണ്ടിന്റെ ആൽഫ ന്യൂമെറിക്കൽ നമ്പറുകളും, സീരിയൽ നമ്പറുകളും ഉൾപ്പെടെ എല്ലാ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്ബിഐ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോടതി പറഞ്ഞാലേ വിവരങ്ങൾ വെളിപ്പെടുത്തൂയെന്ന സമീപനം ശരിയല്ലെന്നും എസ്ബിഐയിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ എല്ലാ വിവരങ്ങളും കൈമാറത്ത എസ്ബിഐ നടപടിയെ സുപ്രിംകോടതി അതിരൂക്ഷമായി വിമർശിക്കുകയും വ്യാഴാഴ്ച 5 മണിക്ക് വിവരങ്ങൾ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും മറച്ചു വച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ എസ്ബിഐ ചെയർമാൻ കോടതിൽ വ്യക്തമാക്കി. എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നും ബാങ്ക് ഇന്ന് കോടതിയെ അറിയിച്ചിരുന്നു.