തിരുവനന്തപുരം: രാധയടക്കം അനേകം മോഹിനിമാരുടെ മനംകവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുതെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന ശ്രീകുമാരൻ തമ്പി.
കറുപ്പിനോട് വെറുപ്പുള്ള സത്യഭാമ എന്ന നൃത്താധ്യാപിക ശ്രീകൃഷ്ണനും നർത്തകനായിരുന്നു എന്ന് മറക്കരുത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽപ്പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ. മികച്ച നർത്തകനായ ആർ.എൽ.വി. രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും എന്റെ വിജയാശംസകൾ -അദ്ദേഹം കുറിച്ചു.
യഥാർഥ കലാമണ്ഡലം സത്യഭാമ ഇവരല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്.
സംവിധാനംചെയ്ത ‘ബന്ധുക്കൾ ശത്രുക്കൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവഹിച്ചത് അവരാണ്. ഇപ്പോൾ വിവാദമുണ്ടാക്കിയ സത്യഭാമയെ ആ പ്രതിഭയുമായി താരതമ്യം ചെയ്യുന്നതുപോലും ശരിയല്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.