ഇടുക്കി:വണ്ടിപ്പെരിയാറിൽ പൈപ്പിൽ നിന്നും വെള്ളമെടുക്കാനെത്തിയ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനെ കുറിച്ചുള്ള തർക്കത്തെത്തുടർന്നാണ് എസ്റ്റേറ്റ് ലയത്തിൽ ഗുരുചാർളി (33) വെട്ടിപ്പരിക്കേൽപ്പിച്ചത്.
അരണക്കൽ ഹില്ലാഷ് എസ്റ്റേറ്റിൽ കവിത (25), ഭർത്താവ് ചിന്നപ്പൻ (30) എന്നിവർക്കാണു വെട്ടേറ്റത്. സാരമായി പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പൈപ്പിൽ നിന്നു വെള്ളമെടുക്കാനെത്തിയ കവിതയെ തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ഗുരുചാർളി അസഭ്യം വിളിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു.
ഭാര്യയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്യാനെത്തിയ ചിന്നപ്പനും ഗുരുചാർളിയും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിനിടെ വീട്ടിനുള്ളിൽനിന്നു കത്തിയെടുത്ത ചാർളി കവിതയെയും ചിന്നപ്പനെയും വെട്ടുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു