ബെംഗളൂരു:ആർഎൽവി പുഷ്പക് ലാൻഡിങ് മൂന്നാം തവണയും വിജയകരമായി.ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു.ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍ പുഷ്പകിന്റെ ലാൻഡിങ് ആണ് കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെ നടത്തിയ പരീക്ഷണത്തിൽ വിജയകരമായത്.
RLV-LEX-02 Experiment:
🇮🇳ISRO nails it again!🎯Pushpak (RLV-TD), the winged vehicle, landed autonomously with precision on the runway after being released from an off-nominal position.
🚁@IAF_MCC pic.twitter.com/IHNoSOUdRx
— ISRO (@isro) March 22, 2024
ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴേക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു.2016ലും കഴിഞ്ഞ ഏപ്രിലിലുമായിരുന്നു മുൻപ് വിജയകരമായ പരീക്ഷണങ്ങൾ നടന്നത്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവിൽ റീയൂസബിൾ ലോഞ്ചിങ് വെഹിക്കിൾ വികസിപ്പിച്ചതെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു.
‘‘ഏറ്റവും മികച്ച രീതിയിൽ ബഹിരാകാശ ദൗത്യം നടത്താനായി ഇന്ത്യ നിർമിച്ചതാണ് പുഷ്പക്. ഭാവിയിലെ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരിക്കും. ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനുള്ള അത്യാധുനിക സാങ്കേതികതയും ഈ ബഹിരാകാശ പേടകത്തിനുണ്ട്.’’– ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി.