ന്യൂഡല്‍ഹി:മദ്യനയകേസിൽ അറസ്റ്റിൽ ആയ കെജ്‌രിവാൾ കർമഫലമാണ് അനുഭവിക്കുന്നതെന്ന് പ്രണബ് മുഖർജിയുടെ മകൾ ശര്‍മിഷ്ഠ മുഖര്‍ജി.മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിനെതിരെ നിരുത്തരവാദപരവും അടിസ്ഥാരഹിതവുമായ ആരോപണങ്ങളാണ് അണ്ണാ ഹസാരയും കെജ്രിവാളും ഉന്നയിച്ചിരുന്നതെന്ന് ശര്‍മിഷ്ഠ മുഖര്‍ജി ആരോപിച്ചു.
He & Anna Hazare gang were responsible for making most irresponsible, baseless & wild allegations against Congress including Sheila Dikshit ji saying he had ‘trunk loads’ of evidence against her. No one has seen the ‘trunk’ so far. Karma catches up! #KejriwalArrested https://t.co/9W1sbFlEDo
— Sharmistha Mukherjee (@Sharmistha_GK) March 21, 2024
ഇതിന്‍റെ ഫലമാണ് ഇപ്പോൾ കെജ്‌രിവാൾ അനുഭവിക്കുന്നതെന്നും കെജ്‌രിവാളിനെയും അണ്ണാ ഹസാരെയെയും കുറ്റപ്പെടുത്തി അവർ പറഞ്ഞു.ഷീലാ ദീക്ഷിത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് അന്ന് അവകാശവാദമുന്നയിച്ചവര്‍ പൊതുജനത്തിനു മുന്നില്‍ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങളുന്നയിച്ചവര്‍ ഇപ്പോൾ അതേ നടപടി നേരിടുകയാണെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരേയും നേതാക്കൾക്കെതിരേയും ശർമിഷ്ഠ മുഖർജി നേരത്തെ വിമര്‍ശനങ്ങൾ ഉന്നയിച്ചിരുന്നു. തന്‍റെ വിമർശനങ്ങളുടെ പേരിൽ കോണ്‍ഗ്രസ് അനുയായികള്‍ സമൂഹ മാധ്യമങ്ങളില്‍ തന്നെ നിരന്തരം ആക്ഷേപിക്കുകയാണെന്ന് അവർ ആരോപിച്ചിരുന്നു.