സിനിമയുടെ വെള്ളിവെളിച്ചത്തിനെ പ്രണയിച്ച നടിയാണ് താരാനായര്‍. കുഞ്ഞുനാള്‍ മുതല്‍ ഒരു നല്ല നടിയാകണമെന്ന ആഗ്രഹം മനസ്സില്‍ കയറിയതോടെ അതിനു വേണ്ടിയുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള നാളുകള്‍. തീവ്രമായ തന്റെ ആഗ്രഹത്തെ ചൂഷണം ചെയ്തവരായിരുന്നു ഏറെയും. സിനിമയുടെ വെളിച്ചത്തിലെത്താന്‍ കൊതിച്ചു പോയ ഒരു തെറ്റുമാത്രമാണ് താന്‍ ചെയ്തത്. പക്ഷെ, അതിന് കൊടുക്കേണ്ടി വന്നത്, തന്റെ ജീവിതം തന്നെയാണ്. നിരവധി പേര്‍ക്ക് ഇത്തരം കഥകള്‍ പറയാനുണ്ടെങ്കിലും, കലാമണ്ഡലം സത്യഭാമയും, മകന്‍ അനൂപ് സത്യയും തന്റെ ജീവിതത്തില്‍ എത്തിയ കഥയുടെ കറുത്ത അധ്യായമാണ് വേദനയോടെ താരാനായര്‍ പങ്കുവെക്കുന്നത്.
തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുത്ത അമ്മയും മകനുമാണ് കലാമണ്ഡലം സത്യഭാമയും അവരുടെ മകന്‍ അനൂപ് സത്യയുമെന്ന് സിനാമാ സീരിയല്‍ നടി താരാനായര്‍ തറന്നു പറയുന്നു. സിനമാ മോഹവുമായി മലയാള സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുന്ന കാലത്താണ് കലാമണ്ഡലം സത്യഭാമയുടെ മകന്റെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത്. അഭിനയിച്ചതിനുള്ള പ്രതിഫലവം വാങ്ങുമ്പോള്‍ അനൂപ് സത്യ തിരിച്ച് ആവശ്യപ്പെട്ട ഒരു കാര്യമുണ്ട്. തന്റെ ഹൃദയം. ഇരുവരും സിനിമയെ സ്വപ്‌നം കാണുന്നവരായതു കൊണ്ടും, അതേ ഫീല്‍ഡില്‍ ചെറിയ ചെറിയ വര്‍ക്കുകള്‍ ചെയ്യുന്നവരായതു കൊണ്ടുതന്നെ അനൂപിന്റെ പ്രണയം നിരസിക്കാന്‍ താരയ്ക്കായില്ല.
പിന്നീടുള്ള പ്രണയ ദിനങ്ങളില്‍ തന്നോടൊപ്പം എല്ലാ കാര്യത്തിലും പങ്കുചേരാന്‍ ഒരു മടിയും അനൂപ് കാട്ടിയില്ല. പക്ഷെ, ഇരുവര്‍ക്കുമിടയില്‍ അമ്മ സത്യഭാമ ഇടപെടലുകള്‍ നടത്തിയതോടെ പ്രശ്‌നങ്ങള്‍ക്കു തുടക്കമാവുകയായിരുന്നു. മകന്റെ വരുമാനമെല്ലാം അമ്മ വാങ്ങിയെടുക്കുന്നുവെന്ന പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുന്ന സത്യഭാമയുടെ ജീവിതം ഏകാന്തതയുടെ തടവറയിലാണ്. മകനെ അടിമയെപ്പോലെയാണ് കാണുന്നതെന്ന് അന്ന് മനസ്സിലാക്കാനായി. എന്നാല്‍, തന്നോടുള്ള പ്രണയം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കാന്‍ തുടങ്ങി എന്നത്, തിരിച്ചറിയാന്‍ സമയമെടുത്തു. ചോര നീരക്കിയും, വെയിലത്തും മഴയത്തും, സിനിമയെ മാത്രം ഉള്ളിലേറ്റി നടക്കുമ്പോള്‍ കിട്ടുന്ന ചെറിയ വര്‍ക്കുകളില്‍ നിന്നും സ്വരുക്കൂട്ടിയ സമ്പാദ്യമാണ് അവര്‍ തട്ടിയെടുത്തത്.
അതുകൊണ്ടാണ് ഇപ്പോള്‍ തുറന്നു പറയാന്‍ തയ്യാറായതെന്നും താരാനായര്‍ അന്വേഷണത്തോട് പറയുന്നു. ഒരാളെപ്പോലും പറ്റിച്ചിട്ടില്ല ഇതുവരെ. തന്നെ പറ്റിച്ചിട്ടേയുള്ളൂ. എന്നിട്ടും, അതെല്ലാം വിധിയാണെന്നു കരുതിയാണ് ജീവിക്കുന്നത്. പക്ഷെ, ജീവനു തുല്യം സ്‌നേഹിക്കുന്ന കലാപ്രവര്‍ത്തനത്തെ നിഷ്‌ക്കരുണം പുച്ഛിക്കുന്ന സത്യഭാമയെ മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ തന്നോട് കാണിച്ചിരുന്ന ധാര്‍ഷ്ട്യവും അവഹേളനവും ഓര്‍മ്മ വന്നു. സ്വന്തം മകന് വട്ടാണെന്ന് സ്ഥാപിക്കാന്‍ മഞ്ഞ കാര്‍ഡ് സംഘടിപ്പിച്ചു വെച്ചിരിക്കുന്ന സ്ത്രീയാണവര്‍. കറുപ്പെന്നു കേട്ടാലേ കലി തുള്ളുന്നവര്‍. തന്റെ മകള്‍ക്ക് കറുത്ത നിറമാണ്. അത് സത്യഭാമയ്ക്ക് ഇഷ്ടമല്ല. മകളെ എപ്പോഴും പുലഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു.
ജാതീയമായാണ് മകളെ അധിക്ഷേപിക്കുന്നത്. കറുത്തിരിക്കുന്നത്, പട്ടികജാതിയില്‍പ്പെട്ടവരുടെ മക്കളാണ് എന്നാണ് അവര്‍ പറയുന്നത്. പട്ടികജാതിയില്‍പ്പെട്ടവരെ കാണുന്നതേ ചതുര്‍ത്ഥിയാണ്. ജേര്‍ണി എന്ന ഷോര്‍ട്ട് ഫിലിമില്‍ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് അനൂപുമായുള്ള പ്രണയം കൂടുതല്‍ ശക്തമായത്. തന്റെ മകളുടെ ഭാവിപോലും നോക്കാതെയായിരുന്നു അനൂപിനെ വിശ്വസിച്ചതും പ്രണയത്തിന് സമ്മതിച്ചതും. എന്നാല്‍, തന്റെ കൈയ്യില്‍ നിന്നും പലപ്പോഴായി വന്‍ തുകയാണ് പറ്റിച്ചെടുത്തത്. 60,000 രൂപയ്ക്കു മുകളില്‍ അനൂപ് വാങ്ങിയിട്ടുണ്ട്. ഇതൊന്നും തിരികെ ചോദിക്കാന്‍ പോലും തയ്യാറായിട്ടില്ല. പക്ഷെ, ഇനി എനിക്കാ പണം തിരികെ വേണം. കലാമണ്ഡലം എന്ന പേര് സ്വന്തം പേരിനു മുമ്പില്‍ ചേര്‍ത്ത ‘കൊലാ’ കാരിയാണ് സത്യഭാമ.
ഇവരുടെ ഭര്‍ത്താവ് ഇപ്പള്‍ കിഴക്കേ കോട്ടയില്‍ ലോട്ടറിക്കച്ചവടം നടത്തുകയാണ്. ഭര്‍ത്താവുമായി ഒരു ബന്ധവുമില്ല. ആര്‍.എല്‍.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ ഉണ്ടാക്കിയതിനു പിന്നില്‍ പബ്ലിസിറ്റി സ്റ്റണ്ടുമാത്രമാണ്. ഇവരെ ആരും തിരിഞ്ഞു നോക്കാത്തതിന്റെ വിഷമമാണ് തീര്‍ത്തത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് യൂ ട്യൂബ് ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് അനൂപ് സത്യ ചോദിച്ചിരുന്നു. എന്നാല്‍, അതിനു ശേഷം സത്യഭാമ ഫേസ്ബുക്ക് ലൈവില്‍ വന്ന്, തന്നെ തെറി പറയുകയാണ് ചെയ്തത്. തന്റെ പണം തട്ടിയെടുത്തിട്ട്, മകനെ തന്നില്‍ നിന്നകറ്റാന്‍ വട്ടാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തവരാണ് സത്യഭാമ. ഇവര്‍ക്ക് കലയോടോ മനുഷ്യരോടോ ഒരു മമതയുമില്ല.
എന്റെ പണം തിരിച്ചു തന്നില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും താരാനായര്‍ പറയുന്നു. കലയിലെ കറുപ്പും വെളുപ്പും സജീവ ചര്‍ച്ചയായിരിക്കുന്ന കാലമാണിപ്പോള്‍. കലാമണ്ഡലം സത്യഭാമയക്ക് കറുപ്പും കറുത്തവരെയും നിഷിദ്ധമായതോടെ വിവാദങ്ങളും അണപൊട്ടിയൊഴുകുകയാണ്. സത്യഭാമ പൊതു സമൂഹത്തില്‍ നിന്നും തിരസ്‌ക്കരിക്കപ്പെട്ടു കഴിഞ്ഞു. കറുപ്പിനോട് മാത്രമല്ല സത്യഭാമയ്ക്ക് വെറുപ്പും വിദ്വേഷവും. സീരിയല്‍ സിനിമാ രംഗത്തും സോഷ്യല്‍ മീഡിയകളിലും സജീവമായി നില്‍ക്കുന്ന ആക്ടിവിസ്റ്റ് കൂടിയായ താരാ നായര്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. പ്രണയം നടിച്ച് പണം പറ്റിച്ച മകനും, ശേഷം ആട്ടിയകറ്റിയ സത്യ ഭാമയുടെയും കഥ തീരുന്നില്ല.
സത്യഭാമയ്‌ക്കെതിരേ പറയുന്നവരും മറനീക്കി പറഞ്ഞു തുടങ്ങിയിരിക്കുകയാണ്. അതിന് തുടക്കമിട്ടത് താരാനായരാണെന്നു മാത്രം. കുറഞ്ഞ പക്ഷം, ഇവരില്‍ നിന്നും പറ്റിച്ചെടുത്ത പണമെങ്കിലും തിരിച്ചു നല്‍കാനുള്ള മനസ്സുകാണിക്കണം. പ്രണയം നടിച്ച് ഇനിയും മകനിറങ്ങും. അപ്പോഴും അഹങ്കാരത്തിന്റെ അട്ടഹാസങ്ങളുടെ നവരസങ്ങള്‍ തീര്‍ത്ത് അരങ്ങില്‍ നിറഞ്ഞു നില്‍ക്കണം സത്യഭാമ. പ്രബുദ്ധ കേരളം അത് കാണുകയും വേണം.