മക്ക ∙ റമസാനിലെ രണ്ടാമത്തെ പത്തു ദിവസങ്ങളിൽ മതപരമായ സംരംഭങ്ങൾ ശക്തമാക്കുമെന്നും, അതിനുവേണ്ട പദ്ധതികൾ ഒരുക്കിയതായും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. സന്ദർശകരുടെയും തീർഥാടകരുടെയും തിരക്ക് വർധിക്കുന്ന സാഹചര്യം പരിഗണിച്ച് രണ്ടാമത്തെ പത്തിൽ മതപരമായ ക്ലാസുകൾ സജീവമാക്കും. ഹറമുകളുടെ സന്ദേശം ഉയർത്തിക്കാട്ടും. ആദ്യ പത്തിലെ പദ്ധതി വിജയകരമാക്കുന്നതിൽ മാധ്യമങ്ങൾ ഫലപ്രദമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ