ഗാന്ധിനഗര്‍: ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രോഹൻ ഗുപ്ത. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് രോഹൻ ഗുപ്ത അച്ഛന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നൊഴിഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ കടുത്ത ഭാഷില്‍ വിമര്‍ശിച്ച് രോഹൻ പാര്‍ട്ടി വിട്ടത്. നിരന്തരമുള്ള അപമാനവും വ്യക്തിഹത്യയും മൂലമാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് രോഹൻ വ്യക്തമാക്കി.
രോഹൻ ഗുപ്ത രാജിക്കത്തിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. തനിക്ക് പ്രശ്നം സൃഷ്ടിച്ചത് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണെന്നും രോഹൻ ഗുപ്ത രാജിക്കത്തില്‍ പറയുന്നു.