കുവൈത്ത് സിറ്റി: ക്രൂഡ് ശേഷി വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ മൂന്ന് റിഫൈനറികളിൽ ഹെവി ഗ്രേഡ് ഓയിൽ ഉപയോഗിച്ച് ക്രൂഡ് പ്രോസസിങ് ശേഷി വർധിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. നിലവിൽ പ്രതിദിനം 1.4 ദശലക്ഷം ബാരലിലാണ് റിഫൈനറികൾ പ്രവർത്തിക്കുന്നത്. അത് 1.6 ദശലക്ഷം ബാരലായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ.പി.സി ഡെപ്യൂട്ടി ചെയർമാനും സി.ഇ.ഒയുമായ നവാഫ് അസ്സബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹൂസ്റ്റണിലെ എസ് ആൻഡ് പി ഗ്ലോബൽ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സിയുടെ ക്രൂഡോയിൽ ഉൽപാദനം 2035 ഓടെ പ്രതിദിനം 4.75 ദശലക്ഷം ബാരലായി ഉയർത്താനുള്ള പദ്ധതികള്‍ നടക്കുകയാണെന്ന് നവാഫ് അസ്സബാഹ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ