ക്രൂ​ഡ് ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ക്രൂ​ഡ് ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി കു​വൈ​ത്ത്. രാ​ജ്യ​ത്തെ മൂ​ന്ന് റി​ഫൈ​ന​റി​ക​ളി​ൽ ഹെ​വി ഗ്രേ​ഡ് ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച് ക്രൂ​ഡ് പ്രോ​സ​സി​ങ് ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. നി​ല​വി​ൽ പ്ര​തി​ദി​നം 1.4 ദ​ശ​ല​ക്ഷം ബാ​ര​ലി​ലാ​ണ് റി​ഫൈ​ന​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ത് 1.6 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ.​പി.​സി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ന​വാ​ഫ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഹൂ​സ്റ്റ​ണി​ലെ എ​സ് ആ​ൻ​ഡ് പി ​ഗ്ലോ​ബ​ൽ മീ​റ്റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി.​സി​യു​ടെ ക്രൂ​ഡോ​യി​ൽ ഉ​ൽ​പാ​ദ​നം 2035 ഓ​ടെ പ്ര​തി​ദി​നം 4.75 ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് ന​വാ​ഫ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ