കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) വഫാ കപ്പാസിറ്റി ബിൽഡിങ് ആൻഡ് മൈക്രോഫിനാൻസ് വഴി വെസ്റ്റ്ബാങ്കിലെ ആവശ്യമുള്ള കുടുംബങ്ങൾക്ക് വിവിധ വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള കൂപ്പണുകൾ വിതരണം ചെയ്തു. ഇസ്രായേൽ തുടർച്ചയായി ആക്രമിച്ച ജെനിൻ അഭയാർഥി ക്യാമ്പിനെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യംവെച്ചത്. ഇവിടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. റമദാനിൽ ആയിരക്കണക്കിന് പേർക്ക് ആവശ്യമായ സാധനങ്ങൾ നൽകാൻ ഈ പദ്ധതി സഹായിച്ചതായി വഫാ ഡയറക്ടർ ജനറൽ മൊഹസെൻ അതവ്നെ പറഞ്ഞു.
ഫലസ്തീനികളെ തുടർച്ചയായി പിന്തുണക്കുന്ന കുവൈത്ത് അമീറിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഫലസ്തീന് സഹായവുമായി കുവൈത്ത് ഇതിനകം ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും അടങ്ങുന്ന ടൺ കണക്കിന് സഹായം അയച്ചിട്ടുണ്ട്. 49 മാനുഷിക സഹായ വിമാനങ്ങളാണ് കുവൈത്ത് അയച്ചത്. ഫലസ്തീൻ വിഷയത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ തത്ത്വാധിഷ്ഠിതവും ദൃഢവുമായ നിലപാടിന്റെയും ഉന്നത നേതൃത്വത്തിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സഹായ വിതരണം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ