ന്യൂഡൽഹി:മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടി.ബിജെപിക്കെതിരെ ഗുരുതര ആരോപണമാണ് മന്ത്രി അതിഷി ആരോപിച്ചത്.ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി.
‘‘ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോൾ മാപ്പുസാക്ഷിയായി. ഇലക്ടറൽ ബോണ്ട് വഴി മുഴുവൻ പണവും ബിജെപി അക്കൗണ്ടിലേക്കാണു പോയത്. ഇലക്ടറൽ ബോണ്ടുവഴി 34 കോടി രൂപയാണ് റെഡ്ഡി ബിജെപിക്കു നൽകിയത്’’– എഎപി നേതാക്കൾ ആരോപിച്ചു.