കുവൈത്ത്-സൗദി പ്ര​ധാ​ന​മ​ന്ത്രിമാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് സൗ​ദി അ​റേ​ബ്യ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ജി​ദ്ദ​യി​ലാ​യി​രു​ന്നു ഇ​രു​വ​രും ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി കൈ​മാ​റി. സൗ​ദി​ക്ക് കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും ആ​ശം​സി​ച്ചു.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​വ​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. സൗ​ദി അ​റേ​ബ്യ​യു​ടെ സ​ന്തു​ലി​ത​ന​യ​ത്തെ​യും മേ​ഖ​ല​യി​ലും അ​തി​ന​പ്പു​റ​വും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള നേ​തൃ​ത്വ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ​യും ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും അം​ബാ​സ​ഡ​ർ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ​ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ