ചെന്നൈ:പുതിയ ഓട്ടോയുമായി നാരായണന് തന്റെ ജീവിതയോട്ടം ആരംഭിക്കാം.ഇൻഷുറൻസ് പുതുക്കാത്തതിൽ പോലീസ് പൊളിച്ചു തൂക്കി വിറ്റ ഓട്ടോക്ക് പകരം പുതിയ ഓട്ടോ സമ്മാനിച്ചിരിക്കുകയാണ് ദമ്പതികൾ.ചെന്നൈയിൽ താമസിക്കുന്ന തലശ്ശേരി പാനൂർ കുന്നോത്തുപറമ്പ് സ്വദേശി ടി.ബാലനും ഭാര്യ അജിതയും ചേർന്ന് അദ്ദേഹത്തിനു പുതിയ ഓട്ടോ സമ്മാനിച്ചു.
ഓട്ടോ പൊളിച്ചു തൂക്കി വിറ്റതോടെ നാരായണന്റെ ജീവിതം ദുരിതപൂർണമായിരുന്നു.വയനാട് മേപ്പാടി മുക്കിൽപീടികയിൽ 2 മക്കളും ഭാര്യയും മാതാവും അടങ്ങുന്ന കുടുംബം പുലർത്താൻ നാരായണന്റെ ഏക ആശ്രയമായിരുന്നു ഓട്ടോ. അതു നശിപ്പിച്ചവർക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും ബാലനും അജിതയും പറഞ്ഞു.
സന്നദ്ധസംഘടനയായ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല നിയമനടപടികൾ ഏകോപിപ്പിക്കും. 3.17 ലക്ഷം രൂപ വിലയുള്ള ആപേ ഓട്ടോറിക്ഷയാണു നൽകിയത്. യൂണിഫോമിനുള്ള പണവും കൈമാറി.