പുറമേരി:ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കുനിങ്ങാട് എരേമ്മം കണ്ടിതാഴ കുനി ബിജീഷ് (45 ) ആണ് മരിച്ചത്.കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.ബുധനാഴ്ച വൈകിട്ടാണു അപകടം നടന്നത്.
നാദാപുരം ഗവ.ആശുപത്രിക്ക് സമീപത്തെ എസി റിപ്പയറിങ് ഷോപ്പ് ഉടമയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ജിജി, മക്കൾ: ദേവദർശ് (വിദ്യാർഥി,കെആർഎച്ച്എസ്എസ്), ദേവാത്മിക(വിദ്യാർഥി, വിലാപുരം എൽപി സ്കൂൾ). അച്ഛൻ: പരേതനായ ബാലൻ, അമ്മ:ബേബി, സഹോദരി: ബിന്ദു.