കുവൈത്ത് സിറ്റി: മനുഷ്യത്വ വിരുദ്ധവും ധാർമിക വിരുദ്ധവുമായ സി.എ.എ നിയമത്തിന്റെ ചട്ടങ്ങൾ തിടുക്കത്തിൽ ഭേദഗതി ചെയ്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള മത ധ്രുവീകരണത്തിനാണെന്നും, സി.എ.എ യും, എൻ.ആർ.സി യും ഭരണഘടന വിരുദ്ധമാണെന്നും ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് റീജ്യൻ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജനങ്ങളെ മതാടിസ്ഥാനത്തിൽ പരിഗണിക്കുന്നത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതിന് തുല്യമാണന്നും ജാതി മത ഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്ത് തോൽപിക്കണം.
ഏക സിവിൽ കോഡിലേക്ക് പോകാനുള്ള നീക്കത്തെ രാഷ്ട്രീയപാർട്ടികൾ വേണ്ട പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. എതിർക്കുന്നവരെ ഇ.ഡി യും ഐ.ടി യും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുന്ന കേന്ദ്രസർക്കാർ നീക്കം ഇന്ത്യയെ ഒരു ഫാഷിസ്റ്റ് രാജ്യമാക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി. ഫോക്കസ് കുവൈത്ത് റീജ്യൻ സി.ഇ.ഒ ഫിറോസ് മരക്കാർ, സി.ഒ.ഒ റമീസ് നാസർ, നാഫി ഗസാലി, അബ്ദുറഹ്മാൻ, സൈദ് റഫീഖ്, ബിൻസീർ, റമീദ്, ഷെർഷാദ് എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ