കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രാജ്യത്ത് ഒറ്റപ്പെട്ട മഴ. രാവിലെ മുതൽ പലയിടങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ മഴയെത്തി. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. രാവിലെ മുതൽ കാലാവസഥ വെയിലും മഴയും മാറിമാറിയായിരുന്നു. വരും ദിവസങ്ങളിൽ ഇത്തരം പ്രതിഭാസം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി വ്യക്തമാക്കി. പകൽ മിതമായ ചൂടും രാത്രി തണുപ്പുമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. മൂടൽമഞ്ഞ് ഉണ്ടാകാനും രാത്രിയിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായോ വേഗത്തിൽ വീശും. കടലിൽ ഒരടി മുതൽ മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശനിയാഴ്ചയിലെ കാലാവസ്ഥ ദൃശ്യപരതയിൽ ക്രമാനുഗതമായ പുരോഗതി കൈവരും. പകൽ ചൂടുള്ള താപനിലയും രാത്രിയിൽ മിതമായ താപനിലയും തണുപ്പും അനുഭവപ്പെടും. ഞായറാഴ്ച ചില പ്രദേശങ്ങളിൽ ഇടവിട്ട് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ