മനാമ: ‘റമദാനിൽ ആരോഗ്യമുള്ള ശരീരം’ എന്ന പ്രമേയത്തിൽ യൂത്ത് ആൻഡ് സ്പോർട്സ് ഹൈ കൗൺസിലും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കാമ്പയിൻ സംഘടിപ്പിക്കും. റമദാനിൽ ആരോഗ്യമുള്ള ശരീരം വീണ്ടെടുക്കാനുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് നടത്തുക.
നല്ല ഭക്ഷണശീലത്തോടൊപ്പം വ്യായാമവും ഉറപ്പുവരുത്തിയാൽ റമദാൻ ആരോഗ്യദായകമാക്കാൻ സാധിക്കുമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് പരിപാടി. ഇതുമായി ബന്ധപ്പെട്ട റീൽസ്, വിഡിയോസ്, എഴുത്തുകൾ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. നോമ്പുമായി ബന്ധപ്പെട്ട ആരോഗ്യവിഷയങ്ങളും ഇതിൽ പ്രതിപാദിക്കും. സാധാരണക്കാർക്ക് ദിനേന ചെയ്യാൻ കഴിയുന്ന വ്യായാമ മുറകളും പരിചയപ്പെടുത്തും. ശരിയായ രീതിയിലുള്ള വ്യായാമവും കൃത്യമായ ഭക്ഷണശീലവും ധാരാളം രോഗങ്ങളെ പ്രതിരോധിക്കാൻ കാരണമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ ശാക്തീകരണ വിഭാഗം ഡയറക്ടർ ഡോ. വഫ അശ്ശർബതി വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും കാമ്പയിനെന്ന് യൂത്ത് ആൻഡ് സ്പോർട്സ് ഹൈ കൗൺസിൽ സെക്രട്ടേറിയറ്റ് കൗൺസിൽ അംഗം നാനി മുഹമ്മദ് ബതി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ