“എന്റെ കൂടെ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച് വോട്ട് ചോദിക്കരുതെന്ന് സുനിൽ കുമാറിനോട് ടൊവിനോ തോമസ്, അതിന്റെ പ്രചോദനത്തിൽ ഒരു വോട്ട് കൂടുതൽ കിട്ടിയാൽ കരുവന്നൂർ നിക്ഷേപകരുടെ ശാപം എനിക്കുണ്ടാകും എന്നും ടൊവിനോ തോമസ്”…
യുവനടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ടോവിനോ തോമസ്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടത്പക്ഷ സ്ഥാനാർത്ഥി വി. എസ് സുനിൽകുമാർ നടൻ ടോവിനോ തോമസിനൊപ്പമുള്ള ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ് ഇത്. എന്നാൽ വൈറൽ പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ നടൻ ടൊവിനോ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയായ വിഎസ് സുനിൽ കുമാറിനെതിരെയോ കരുവന്നൂർ ബാങ്കിനെ കുറിച്ചോ എന്തെങ്കിലും പ്രസ്താവനകൾ നടത്തിയിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കാം.
ടൊവിനോ തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും ആശംസകൾ നേർന്നുകൊണ്ടാണ് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അതിൽ പറയുന്നത് ഇങ്ങനെയാണ്- ‘ഞാൻ എലെക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ SVEEP അഥവാ Systematic Voters’ Education and Electoral Participation പ്രോഗ്രാമിന്റെ കേരളത്തിലെ അംബാസിഡർ ആയതിനാൽ അതുകൊണ്ട് എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അറിയിച്ചുകൊള്ളുന്നു. ആരെങ്കിലും ഇത്തരത്തിൽ തന്റെ ചിത്രം ഉപയോഗിക്കുന്നുണ്ട് എങ്കിൽ അത് തന്റെ അറിവോടെയോ സമ്മതതോടെയോ ആയിരിക്കില്ല.
ടോവിനോ ഈ പോസ്റ്റിൽ പറയുന്നതുപോലെ അദ്ദേഹം സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള പ്രോഗ്രാമിന്റെ കേരളത്തിലെ അംബാസിഡറാണ്. വോട്ടർമാരെ ബോധവത്കരിക്കാനും ഇന്ത്യയിലെ വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രധാനപ്പെട്ട പ്രോഗ്രാമാണ് SVEEP. പൗരന്മാരെയും സമ്മതിദായകരെയും വോട്ടിന്റെയും തെരഞ്ഞെടുപ്പിന്റെയും പ്രാധാന്യം മനസിലാക്കിക്കാനും അവരിൽ അവബോധം വർധിപ്പിക്കാനുമാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളിലെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, ജനസംഖ്യാപരമായ പ്രൊഫൈലും നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിലെ പങ്കാളിത്തവും അനുസരിച്ചാണ് SVEEP പ്രവർത്തിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP പ്രോഗ്രാമിന്റെ ഭാഗമായതിനാൽ തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കരുതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച ടൊവിനോ ഏതെങ്കിലുമൊരു വ്യക്തിയെയോ സംഭവത്തെയോ പരമാർശിച്ചിട്ടുള്ളതായി കണ്ടെത്താൻ കഴിയില്ല. ഒരു അറിയിപ്പ് എന്ന രീതിയിലാണ് ഇക്കാര്യം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടാതെ, ടൊവിനോ തെരഞ്ഞെടുപ്പ് കമീഷന്റെ ബ്രാൻഡ് അംബാസഡർ ആണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നും സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്നും നടൻ ടൊവിനോ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിനെതിരെ പരാമർശം നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും അത്തരം പരാമര്ശങ്ങളൊന്നും ടോവിനോ തോമസ് നടത്തിയിട്ടില്ലായെന്നും വ്യക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം