ബ്രിട്ടനിലെ രാജകുമാരി കെയ്റ്റ് മിഡിൽടൺ എവിടെയെന്ന ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കഴിഞ്ഞദിവസം ഒരു വെളിപ്പെടുത്തൽ ഉണ്ടായി. വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ പത്നിയുമായ കെയ്റ്റ് മിഡിൽടണിന്റെ അർബുദവാർത്തയാണ് പുറത്തുവന്നത്. ഉദരശസ്ത്രക്രിയ കഴിഞ്ഞുവെന്നും കീമോതെറാപ്പി സ്റ്റേജിലൂടെ പോവുകയാണെന്നും കെയ്റ്റ് പറഞ്ഞു. ഫെബ്രുവരിയിൽ ചാൾസ് രാജാവും അർബുദബാധിതനാണെന്ന് വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും തുറന്നുപറച്ചിൽ. ചികിത്സയേക്കുറിച്ച് ധീരതയോടെ തുറന്നുപറഞ്ഞ കേറ്റിനേയോർത്ത് അഭിമാനിക്കുന്നുവെന്ന് ചാൾസ് രാജാവ് പറഞ്ഞു. ബക്കിങ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. വലിയ ഞെട്ടലോടെയാണ് ഈ വിവരം തൻ കേട്ടതെന്നും വില്യമും താനും പരമാവധി ഇത് സ്വകാര്യമായി തന്നെ വച്ച് കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും കെയ്റ്റ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം