ദോഹ: പാരിസ്ഥിതിക മികവിനുള്ള അറബ് മന്ത്രിതല സമിതി പുരസ്കാരത്തിന് നാമനിർദേശം ചെയ്യാൻ അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം ഏപ്രിൽ 25 ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. pgimecc.gov.qa എന്ന ഇ-മെയിൽ വഴിയാണ് പുരസ്കാരത്തിനുള്ള നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ലഭിക്കുന്ന നാമനിർദേശപട്ടിക അറബ് ലീഗ് മന്ത്രിതല സാങ്കേതിക സെക്രട്ടേറിയറ്റ് ജൂറിക്ക് മുമ്പാകെ സമർപ്പിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സർക്കാർ മേഖലയിലെ പാരിസ്ഥിതിക മികവ്, സിവിൽ മേഖലയിലെ പാരിസ്ഥിതിക മികവ്, സ്വകാര്യ മേഖല, പരിസ്ഥിതി ശാസ്ത്ര സർഗാത്മകത, സംയുക്ത അറബ് പരിസ്ഥിതി പ്രവർത്തനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. മികച്ച ശാസ്ത്ര ഗവേഷണം, നവീകരണം, പദ്ധതി, അല്ലെങ്കിൽ മികച്ച പ്രായോഗിക പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവക്ക് ഓരോ രണ്ട് വർഷത്തിലുമാണ് അവാർഡുകൾ നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ