മസ്കത്ത്: ഒമാൻ സയന്റിഫിക് കോളജ് ഓഫ് ഡിസൈനിൽ 15 ദിവസം നീണ്ടുനിൽക്കുന്ന ‘ഒമാൻ ട്രഷേഴ്സ്’ ആർട്ട് എക്സിബിഷന് തുടക്കമായി. കോളജ് ട്രസ്റ്റ് ബോർഡ് ചെയർമാൻ ഡോ. ഖമീസ് അൽ ബലൂഷി ഉദ്ഘാടനം ചെയ്തു.
ഡോ. മുഹമ്മദ് താരിക്, ക്യുറേറ്റർ രമ ശിവരാമൻ എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത നിറങ്ങളിലും മാധ്യമങ്ങളിലും അധിഷ്ഠിതമായ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയാണ് സയന്റിഫിക് കോളജ് ഓഫ് ഡിസൈനിലെ ഗ്ലാസ് ഗാലറി.
കല, ഫോട്ടോഗ്രഫി, മറ്റ് സൃഷ്ടികൾ എന്നിവയെക്കുറിച്ച് സംവദിക്കാൻ പ്രഫസർമാരുമായും വിദ്യാർഥികളുമായും ഈ പ്ലാറ്റ്ഫോം പ്രേക്ഷകർ തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നു. സോണി ബുധിയ, മൈക്കിൾ രനോള, എമെർസൻ, രമ ശിവകുമാർ, പരുൾ റസ്ദാൻ, ലിസ, അഞ്ജലി ബാബു, മുഹമ്മദ് മെഹ്ദി, ജൂലി, ഇദ്രിസ്, മറിയം, മോന, രാധാകൃഷ്ണൻ, മെഹ്റിൻ തുടങ്ങി 30ഓളം കലാകാരന്മാരുടെ കലാസൃഷ്ടികളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഒമാൻ ട്രഷേഴ്സ് എന്നതാണ് മേളയുടെ തീം. സമകാലിക കലകൾക്കൊപ്പം ഫോട്ടോഗ്രഫി, ശിൽപകല, സെറാമിക് ആർട്ട് വർക്കുകൾ, ഒമാനുമായി ബന്ധപ്പെട്ട മനോഹരമായ കാലിഗ്രഫികൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുന്നത്. പ്രദർശനം ഏപ്രിൽ ഒമ്പതിന് അവസാനിക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ