കെജ്‌രിവാളിന്‍റെ അറസ്റ്റും കോൺഗ്രസും: എം ബി രാജേഷ്‌

 

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അടിയന്തിരാവസ്ഥയുടെ നാളുകളെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. അറസ്റ്റിനെതിരെ രംഗത്തുവന്നവരിൽ കോൺഗ്രസുമുണ്ട്. എന്നാൽ വേട്ടക്കാരോടൊപ്പം ഓടുകയും ഇരയോടൊപ്പം കരയുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടമുഖം കാണാതെപോകരുത്.

കെജ്‌രിവാളിനെ കുടുക്കാൻ ബി ജെ പി പതിനെട്ടടവും പയറ്റി പരാജയപ്പെട്ടുനിൽക്കുമ്പോഴാണ് കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് ഒരു  പരാതി നൽകുന്നത്. അത് ആയുധമാക്കിയാണ് ബി ജെ പി ആദ്യം സിസോദിയയെയും ഇപ്പോൾ കെജ്രിവാളിനെയുമൊക്കെ കുടുക്കിയിട്ടുള്ളത്. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി ചേർന്നുപോലും കുടിലനീക്കം നടത്താൻ കോൺഗ്രസ് മുതിരുന്നതിന്റെ തെളിവാണിത്.

ബിജെപിക്ക് കെജ്‌രിവാളിനെ ഒറ്റുകൊടുത്തവരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന  ഒറ്റുകാരുടെ കൂട്ടത്തിലുള്ളവരാണ് കേരളത്തിലെ കോൺഗ്രസ്സിൽ നല്ലൊരു വിഭാഗം. പ്രതിപക്ഷനേതാവിന്റെ ഇന്നലത്തെ ഫേസ്ബുക്ക്‌ പോസ്റ്റിൽ ആ ഒറ്റുകാരന്റെ സ്വരമാണ് കേൾക്കാവുന്നത്.

 

Latest News