പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; ആസം സ്വദേശി അറസ്റ്റില്‍

 

തിരുവനന്തപുരം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.അബ്ദുസ് സലാമിനെയാണ് പോലീസ് പിടികൂടിയത്.

പ്രതി ഭാര്യ സഹോദരനോടൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. 9 വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന്‍ വഴി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ഇതിനിടെ ആസമിലേക്ക് കടക്കാനായി ശ്രമിച്ച പ്രതിയെ പോലീ്‌സ് പിടികൂടുകയായിരുന്നു. കഞ്ചാവ് കൈവശം വച്ചതിന് അബ്ദുസ് സലാമിന്റെ സഹോദരനെ രണ്ടാഴ്ച്ചയ്ക്ക് മുമ്ബാണ് അറസ്റ്റുചെയ്തത്.