ആവശ്യമായ ചേരുവകൾ
1. എണ്ണ – പാകത്തിന്
2. സവാള (പൊടിയായി അരിഞ്ഞത്) – 1 എണ്ണം
3. ഏലയ്ക്ക – 2 എണ്ണം
ഗ്രാമ്പൂ – 2 എണ്ണം
കറുവാപ്പട്ട – ഒരിഞ്ചു കഷണം
4. മുളകുപൊടി– 1 ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ½ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. മിൻസ്ഡ് ചിക്കൻ – 1 കപ്
6. ബസ്മതി അരി വേവിച്ചത് – 1 കപ്പ്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം. മസാല മണം വരുമ്പോൾ മിൻസ്ഡ് ചിക്കൻ ചേർത്തു നന്നായി ഇളക്കുക. ചിക്കൻ മിൻസ് വെന്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും ചേർത്തിളക്കി വാങ്ങുക. ചൂടോടെ വിളമ്പാം.