കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ബർ അൽ ലിയയിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടനെ തന്നെ എമർജൻസി സംഘം സ്ഥലത്ത് എത്തിയിരുന്നു. പാരാമെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മിന്നലേറ്റതായി  ദൃക്‌സാക്ഷികൾ വിവരിച്ചു. ഫോറൻസിക് വിഭാഗത്തിന് കൈമാറുന്നതിന് മുമ്പ് മൃതദേഹം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.

Read more : ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഭര്‍ത്താവിന് ഒന്നരക്കോടിയുടെ കടബാധ്യത : മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി