കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അനധികൃതമായി മരം മുറിച്ചുകടത്തി. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല തുടങ്ങിയ 50 ലധികം മരങ്ങളാണ് മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി
ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ചെന്നായ് കവലയിലെ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത്. മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി. മരം കടത്താൻ ഉപയോഗിച്ച് ലോറിയാണ് പിടികൂടിയത്.
1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് ചട്ടം ലംഘിച്ച് മരങ്ങൾ മുറിച്ചുകടത്തിയത്. വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം മുറി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആറു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. 3000 ത്തോളം ഏക്കർ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റിയോ എന്നതറിയാൻ സ്ഥലത്ത് വനംവകുപ്പിന്‍റെ പരിശോധന തുടരുകയാണ്.