ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് സോഷ്യസ് ഇന്നൊവേറ്റീവ്

തിരുവനന്തപുരം: എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് മേഖലയില്‍ അതിവേഗം വളരുന്ന ബഹുരാഷ്ട്ര ടെക്നോളജി സേവന ദാതാക്കളായ സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബല്‍ ബ്രെയിന്‍സ് ടെക്നോപാര്‍ക്കിന്‍റെ പ്രധാന കാമ്പസിലേക്ക് (ഫേസ്-1) പ്രവര്‍ത്തനം വിപുലീകരിച്ചു. 11 വര്‍ഷമായി ടെക്നോപാര്‍ക് ഫേസ് 3 -ല്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയുടെ പുതിയ ഓഫീസ് ഫേസ് -1 ലെ പമ്പാ ബില്‍ഡിംഗിന്‍റെ ഒന്നാം നിലയിലാണ്.

യുഎസ്എ, കാനഡ, യൂറോപ്പ്, ഹോങ്കോങ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ യൂറോപ്പിലും യുഎസിലും ബെംഗളൂരുവിലും ഓഫീസുകള്‍ തുറക്കാന്‍ കഴിഞ്ഞുവെന്ന് കമ്പനിയുടെ സ്ഥാപകര്‍ കൂടിയായ സിഇഒ ഗോകുല്‍ നാഥ് എ.വിയും സിഒഒ ശ്രീന എസ് കുറുപ്പും പറഞ്ഞു.

എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ (എഐ) സാധ്യതകള്‍ പ്രയോജനപ്പെടുത്തി 100-ലധികം തൊഴിലവസരങ്ങള്‍ കമ്പനി ഉടന്‍ സൃഷ്ടിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. കമ്പനിയുടെ തുടക്കം മുതല്‍ കേരള സര്‍ക്കാരിന്‍റെ ഐടി വകുപ്പും ടെക്നോപാര്‍ക്കും നല്‍കിയ മികച്ച പിന്തുണയ്ക്കും അവര്‍ നന്ദി പ്രകടിപ്പിച്ചു.

Read also :ബോൾഡ് ലുക്കിൽ കൂടുതൽ മൈലേജുമായി കിക്ക്‌സ് ഇനി ഇന്ത്യയിൽ

Latest News