കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്നതും ഉയര്‍ന്ന റേറ്റിങ് ഉള്ളതുമായ ട്രേഡിങ്, നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക് പുതിയ ബ്രാന്‍ഡ് കാമ്പെയിനായ കട്ട് ദി കിറ്റ് കിറ്റ്, ഗെറ്റ് ഇന്‍ ദി മാര്‍ക്കറ്റിനു തുടക്കം കുറിച്ചു. വിപണിയിലെ ബഹളങ്ങള്‍ ഒഴിവാക്കി അറിവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കാന്‍ ചെറുകിട നിക്ഷേപകരെ സഹായിക്കുകയാണ് ഈ കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള തെറ്റായ വിവരങ്ങളുമായുള്ള വില്പന, വഴി തെറ്റിക്കുന്ന ഉപദേശങ്ങള്‍, അമിതമായ വിവരങ്ങള്‍, സങ്കീര്‍ണമായ പദാവലികള്‍ തുടങ്ങിയവ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതാണ് അപ്സ്റ്റോക്കിന്റെ ഗവേഷണത്തില്‍ നിന്നു മനസിലായത്. വ്യക്തികളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ഒത്തു പോകാത്ത തീരുമാനങ്ങളിലേക്ക് ഇവ പലപ്പോഴും നയിച്ചേക്കാം.
ഇവയെല്ലാം മറികടക്കുന്ന രീതിയില്‍ സമ്പത്തു സൃഷ്ടിക്കുന്ന വിധത്തില്‍ തങ്ങള്‍ക്ക് ശരിയായ രീതിയില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്നതും വിപണിയിലെ ബഹളങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്നതുമാണ് പുതിയ കാമ്പെയിന്. വരും ആഴ്ചകളില്‍ കൂടുതല്‍ കാമ്പെയിന് വീഡിയോകള്‍ പുറത്തിറക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
എല്ലാ ഇന്ത്യക്കാര്‍ക്കും യഥാര്‍ത്ഥ അറിവിന്റെ ശക്തി പകരുകയും എല്ലാ ആസ്തി വിഭാഗങ്ങളിലും വിവേകത്തോടെ നിക്ഷേപിക്കാന്‍ അവരെ പര്യാപ്തരാക്കുകയുമാണ് അപ്സ്റ്റോക്കിന്റെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ അപ്സ്റ്റോക്ക് സഹ സ്ഥാപക കവിത സുബ്രഹ്മണ്യന് പറഞ്ഞു.