ഈദുൽ ഫിത്ർ അവധി പ്രമാണിച്ചുള്ള യാത്രക്കാർക്കായി കുവൈത്ത് വിമാനത്താവളം സജ്ജമായി

കുവൈത്ത് സിറ്റി ∙ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് 2,037 ഫ്ലൈറ്റുകളിലായി 2,73,000 പേർ ഈദുൽ ഫിത്ർ അവധി പ്രമാണിച്ച് യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കപെടുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഈ സമയത്ത് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നതെന്ന് ഡിജിസിഎ യുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-റാജ്ഹി വ്യക്തമാക്കി. യാത്രക്കാരെ സ്വീകരിക്കാനും അവരുടെ യാത്ര സുഗമമാക്കാനും കുവൈത്ത് രാജ്യാന്തര വിമാനത്താവളം സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.