ഓണ്‍ലൈന്‍ ഭക്ഷണ വില്‍പന പ്ലാറ്റ്‌ഫോമായ സൊമാറ്റോക്കു നേരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എന്താണ് ഈ പ്രതിഷേധത്തിന്റെ കാരണമെന്ന് നോക്കാം.
പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് പച്ച നിറത്തിലുള്ള ഡ്രസ് കോഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ആണ് പ്രതിഷേധത്തിന് വഴിവെച്ചത്. നമുക്കറിയാം നിലവില്‍ സൊമാറ്റോയുടെ എല്ലാ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും ചുവന്ന നിറത്തിലുള്ള ഡ്രസ് കോഡാണ് ഉള്ളത്.
വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒരുമിച്ച് ഡെലിവറി ബോക്സില്‍ വയ്ക്കുമ്പോള്‍ രണ്ട് തരം ഭക്ഷണങ്ങളുടെയും മണം കൂടിക്കലരുന്നതായും വെജ്, നോണ്‍ വെജ് ഭക്ഷണം ഒന്നിച്ചു കൊണ്ടുവരുന്നത് പല ഉപഭോക്താക്കൾക്കും ഇഷ്ടപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രത്യേക വിതരണ ക്രമീകരണം ഏര്‍പ്പെടുത്താന്‍ സൊമാറ്റോ തീരുമാനിച്ചത്. സോമറ്റോ സി ഈ ഓ ദീപിന്ദർ ഗോയൽ ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂറിനുള്ളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം തങ്ങളുടെ പല ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും ഇത്തരം കാര്യങ്ങളുടെപേരിൽ അതിക്രമങ്ങൾക്ക് ഇരയെക്കണ്ടി വരുന്നതുകൊണ്ടാണെന്നും, ഇത് ശരിയല്ലായെന്നുള്ളതുകൊണ്ടുമാണെന്ന് ഗോയൽ പറഞ്ഞു.
എന്തായാലും ഇത്തരം വേര്‍തിരിവ് വിവേചനമാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയർന്നു. ഇതോടെയാണ് പച്ച ഡ്രസ് കോഡ് പിന്‍വലിച്ചത്. ഇതോടെ പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്ന ഡെലിവറി പാര്‍ട്ണര്‍മാരുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മൊബൈല്‍ ആപ്പില്‍ പ്രത്യേകം രേഖപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് സൊമാറ്റോയുടെ തീരുമാനം.
ഇത് ശരിയായ ഒരു രീതിയല്ലെന്നാണ് ദലിത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മരിയ ലോറൻസ് പ്രതികരിച്ചത്. ഇത് ജാതിപരവും ക്രിമിനൽ പ്രവൃത്തിയുമാണെന്നും താൻ ആപ് ഡിലീറ്റ് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.