ആവശ്യമായ ചേരുവകൾ
1.ചേമ്പ് – 1 കപ്പ്
2.തേങ്ങാപ്പാൽ – 2 കപ്പ്
3.ഇഞ്ചി – 1ടേബിൾ സ്പൂൺ
4.പച്ചമുളക് – 4എണ്ണം
5.സവാള – 2 എണ്ണം
6.കാരറ്റ് – 1എണ്ണം
7.ഗരംമസാല – 1/2ടീ.സ്പൂൺ
8.വെളിച്ചെണ്ണ – ആവശ്യത്തിന്
9.കറിവേപ്പില – കുറച്ച്
10.ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേമ്പ് നന്നായി കഴുകി തൊലി കളഞ്ഞു വേവിച്ചു എടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മൂന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ വഴറ്റി ഉപ്പും തേങ്ങാപ്പാലും ചേർത്ത് കുറുകി വരുമ്പോൾ ഇറക്കിവച്ച് മുകളിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ടു ചോറിന്റെയോ ചപ്പാത്തിയുടെ കൂടെയോ വിളമ്പാവുന്നതാണ്.